city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Raid | ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന റെയ്ഡിന് നടുവില്‍ കൊച്ചുബാലന്‍, പരാതിപ്പെട്ടപ്പോള്‍ അധികൃതര്‍ പറഞ്ഞത് ഇങ്ങനെ! വീഡിയോ

ബേക്കല്‍: (KasargodVartha) ബീച് ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന റെയ്ഡിന് നടുവില്‍ കൊച്ചുബാലനെ കണ്ടത് അമ്പരപ്പുളവാക്കി. ഇതുസംബന്ധിച്ച് റെയ്ഡുമായി ബന്ധപ്പെട്ടവരോട് പരാതിപ്പെട്ടപ്പോള്‍ ബാലന്‍ റെയ്ഡ് ഉടമയുടെ മകനാണെന്നാണ് മറുപടി നൽകിയതെന്ന് ഫെസ്റ്റിനെത്തിയവര്‍ പറയുന്നു. അവന് എല്ലാം അറിയാമെന്നും അതുകൊണ്ടുതന്നെ ഭയപ്പെടേണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

Raid | ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന റെയ്ഡിന് നടുവില്‍ കൊച്ചുബാലന്‍, പരാതിപ്പെട്ടപ്പോള്‍ അധികൃതര്‍ പറഞ്ഞത് ഇങ്ങനെ! വീഡിയോ

എന്തായാലും കൊച്ചുകുഞ്ഞല്ലേ, കറങ്ങുന്നതിനിടയില്‍ അപകടം സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കുകയാണ് റെയ്ഡ് നടത്തുന്നവര്‍ ചെയ്തതെന്നും ആക്ഷേപമുണ്ട്. രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന ഇരുവശങ്ങളിലേക്കും കറങ്ങുന്ന ബ്രേക് ഡാൻസ് റെയ്ഡിന് നടുവിൽ കൊച്ചുബാലന്‍ നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.


ഒരു നിമിഷം കുട്ടിയുടെ കാല് വഴുതിയാലോ മറ്റോ, കറങ്ങുന്ന വീലിനുള്ളില്‍ പെട്ട് ജീവന്‍ തന്നെ അപകടത്തിലാകുമെന്നിരിക്കെയാണ് യാതൊരു സുരക്ഷയും കൂടാതെ കുട്ടിയെ കറങ്ങുന്ന റെയ്ഡിന് മുന്നില്‍ നിര്‍ത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം.

Raid | ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന റെയ്ഡിന് നടുവില്‍ കൊച്ചുബാലന്‍, പരാതിപ്പെട്ടപ്പോള്‍ അധികൃതര്‍ പറഞ്ഞത് ഇങ്ങനെ! വീഡിയോ


കുട്ടിയെ കൊണ്ട് റെയ്ഡിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതുതന്നെ കുറ്റകരമാണെന്ന് ഇരിക്കെയാണ് ബേക്കല്‍ ബീചിലെ റെയ്ഡില്‍ ഇത്തരമൊരു നിയമലംഘനം നടക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന് സുരക്ഷിതത്വം ഉറപ്പാക്കണമെന്നുമാണ് ഫെസ്റ്റിനെത്തിയവര്‍ ആവശ്യപ്പെടുന്നത്.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Raid, Beach Fest, Bekal, Little Boy, Fest: Little boy in middle of raid. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia