Randomization | ഇവിഎം, വിവി പാറ്റ് മെഷീനുകളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ നടന്നു
Mar 27, 2024, 18:03 IST
കാസര്‍കോട്: (KasargodVartha) ഇ.വി.എം, വി.വിപാറ്റ് മെഷീനുകളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കെ.ഇമ്പശേഖറിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫസ്റ്റ് ലെവല്‍ ചെക്കിങ് കഴിഞ്ഞ മെഷീനുകളും വിവിപാറ്റുകളുമാണ് റാന്റമൈസ് ചെയ്തത്. പരിശീനത്തിന് ഉപയോഗിച്ച 50 മെഷീനുകള്‍ ഒഴികെ 1480 ഇ.വി.എം മെഷീനുകളും കണ്‍ട്രോള്‍ യൂണിറ്റില്‍ 1228 ഇ.വി.എം മെഷീനുകളും 1589 വിവി പാറ്റുകളുമാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളിലേക്ക് 20 ശതമാനം ഇ.വി.എമ്മുകളും 30 ശതമാനം വിവിപാറ്റുകളും റിസര്‍വ്വായി അധികം നല്‍കും.
റാന്‍ഡമൈസേഷനിലൂടെ മഞ്ചേശ്വരം മണ്ഡലത്തില്‍ 246 വോട്ടിങ് മെഷീനുകളും 266 വി.വിപാറ്റുകളും അനുവദിച്ചു. കാസര്‍കോട് മണ്ഡലത്തില്‍ 228 വോട്ടിങ് മെഷീനുകളും 247 വി.വിപാറ്റുകളും അനുവദിച്ചു. ഉദുമ മണ്ഡലത്തില്‍ 237 വോട്ടിങ് മെഷീനുകളും 257 വി.വിപാറ്റുകളും അനുവദിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 235 വോട്ടിങ് മെഷീനുകളും 254 വി.വിപാറ്റുകളും അനുവദിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 232 വോട്ടിങ് മെഷീനുകളും 252 വി.വിപാറ്റുകളും അനുവദിച്ചു.
കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന റാന്‍ഡമൈസേഷന്‍ പരിപാടിയില്‍ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.അഖില്‍ എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.മുഹമ്മദ് ഹനീഫ എം.കുഞ്ഞമ്പു നമ്പ്യാര്‍, ഹരീഷ് ബി നമ്പ്യാര്‍, അബ്ദുള്ളകുഞ്ഞി ചെര്‍ക്കള, അഡ്വ.രഞ്ജിത്ത്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരായ ജെഗ്ഗിപോള്‍, പി.ബിനുമോന്‍, റീത്ത നിര്‍മ്മല്‍ ഗോമസ്, പി.ഷാജു, മാന്‍പവര്‍ നോഡല്‍ ഓഫീസര്‍ ആസിഫ് അലിയാര്‍, ഇ.വി.എം നോഡല്‍ ഓഫീസര്‍ ജെയ്‌സണ്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Lok-Sabha-Election-2024, Top-Headlines, Kasaragod-News, Randomization, K Inbasekar IAS, EVM, VV Pat, Election, Politics, Party, Lok Sabha Election, Kasargod News, EVM and VV Pat performed the first stage of randomization.