city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Brain Chip | ലോകം ടെലിപതിയിലേക്ക്! ഒടുവില്‍ തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്ത് മനുഷ്യന്റെ തലച്ചോറില്‍ വിജയകരമായി ചിപ് ഘടിപ്പിച്ചു; രോഗി സുഖം പ്രാപിച്ച് വരികയാണെന്ന് മസ്‌ക്; പുതിയ പരീക്ഷണം ശരീരം തളര്‍ന്നു പോയവര്‍ക്കും, കാഴ്ചശക്തിയില്ലാത്തവര്‍ക്കുമൊക്കെ തുണയാകുമോ?

വാഷിങ്ടന്‍: (KasargodVartha) ചിന്തിക്കുമ്പോള്‍ തന്നെ അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന കംപ്യൂടറും മൊബൈല്‍ ഫോണും ശതകോടീശ്വരനായ എലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്കിലൂടെ യാഥാര്‍ഥ്യമാകുന്നു. ന്യൂറാലിങ്ക് കംപനി ആദ്യമായി വയര്‍ലെസ് ചിപ് (ഇംപ്ലാന്റ്) മനുഷ്യമസ്തിഷ്‌കത്തില്‍ വിജയകരമായി സ്ഥാപിച്ചു.

ഏറെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ചിപ് ആദ്യമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചിരിക്കുന്നത്. ചിപ് ഘടിപ്പിച്ച രോഗി സുഖം പ്രാപിച്ചു വരികയാണെന്നും പുറത്തുവരുന്ന ആദ്യത്തെ ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ന്യൂറോണ്‍ വ്യതിയാനങ്ങള്‍ ചിപ് തിരിച്ചറിയുന്നുണ്ടെന്നും മസ്‌ക് അറിയിച്ചു.

തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്ത് അതിലൂടെ ചെറിയ കമ്പ്യൂട്ടര്‍ ചിപ്പ് ഘടിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. തലച്ചോറും കംപ്യൂടറുമായി ലിങ്ക് ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഈ സംവിധാനത്തിനു ഭാവിയില്‍ പല ഉദ്ദേശലക്ഷ്യങ്ങളും, ഉണ്ടെങ്കിലും ന്യൂറാലിങ്കിന്റെ തുടക്ക ഘട്ടം, ശരീരം തളര്‍ന്നു പോയവര്‍ക്കും, കാഴ്ചശക്തിയില്ലാത്തവര്‍ക്കുമൊക്കെ തുണയാകുമോ എന്നറിയാനുള്ള ശ്രമമാണ് നടക്കുന്നത്.

മനുഷ്യന്റെ തലച്ചോറും മൈക്രോചിപും തമ്മില്‍ ബന്ധിപ്പിച്ച് രോഗാവസ്ഥകളെ മറികടക്കാന്‍ സഹായിക്കുമോ എന്നറിയാനാണ് ശ്രമം. ഒരാളുടെ തലച്ചോറില്‍ സൃഷ്ടിക്കപ്പെടുന്ന സിഗ്‌നലുകള്‍ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂടൂത് ഉപയോഗിച്ചു കണക്ട് ചെയ്യുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. അങ്ങനെ സ്വന്തം ചിന്ത മാത്രം ഉപയോഗിച്ച് ഒരു കംപ്യൂടര്‍ കേഴ്സര്‍ (cursor) അല്ലെങ്കില്‍ കീബോഡ് നിയന്ത്രിക്കാനാകുമോ എന്നറിയാനും ഈ പരീക്ഷണത്തിലൂടെ ശ്രമം നടക്കുന്നുണ്ട്.

ജൂലൈ 2016ല്‍ കാലിഫോര്‍ണിയയില്‍ മെഡികല്‍ ഗവേഷണത്തിനായി രെജിസ്റ്റര്‍ ചെയ്തതാണ് ന്യൂറാലിങ്ക് കമ്പനി. ഇതിന്റെ തുക മുഴുവന്‍ മസ്‌കിന്റെതാണ്. തുടക്കത്തില്‍ അമ്യോട്രോഫിക് ലാറ്ററല്‍ സ്‌കെലറോസിസ് (എഎല്‍എസ്) പോലെയുള്ള കടുത്ത പ്രശ്നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുകയെന്ന ഉദ്ദേശമാണ് ഉള്ളത്. നിലവില്‍ പന്നികളിലും കുരങ്ങുകളിലുമാണ് ടെസ്റ്റ് നടത്തിയത്.


 
Brain Chip | ലോകം ടെലിപതിയിലേക്ക്! ഒടുവില്‍ തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്ത് മനുഷ്യന്റെ തലച്ചോറില്‍ വിജയകരമായി ചിപ് ഘടിപ്പിച്ചു; രോഗി സുഖം പ്രാപിച്ച് വരികയാണെന്ന് മസ്‌ക്; പുതിയ പരീക്ഷണം ശരീരം തളര്‍ന്നു പോയവര്‍ക്കും, കാഴ്ചശക്തിയില്ലാത്തവര്‍ക്കുമൊക്കെ തുണയാകുമോ?



ചിന്തകളെപ്പോലും അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും വരെ ശേഷി ആര്‍ജിച്ചേക്കുമെന്ന് കരുതുന്ന 'ന്യൂറല്‍ ലെയ്സ്' ടെക്നോളജി അടക്കമാണ് പുതിയ ബ്രെയിന്‍-കംപ്യൂടര്‍ ഇന്റര്‍ഫെയ്സിന്റെ സാധ്യതയായി കാണുന്നത്. അതേസമയം, മനുഷ്യരുടെ ചരിത്രത്തില്‍ തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന പരീക്ഷണമാണിതെന്നും ഒരുവിഭാഗം ആശങ്കയുയര്‍ത്തുന്നു.

റോബടിക് സര്‍ജറിയിലൂടെ തലച്ചോറില്‍ സ്ഥാപിക്കുന്ന ചിപ്, നാഡീവ്യൂഹവുമായി ബന്ധപ്പെടുന്നു. തലച്ചോറില്‍നിന്നുള്ള ന്യൂറോണ്‍ സിഗ്‌നലുകള്‍ ചിപ് പിടിച്ചെടുത്ത് വയര്‍ലെസായി തൊട്ടടുത്തുള്ള കംപ്യൂടറിലെയോ മൊബൈലിലെയോ ആപ്പിലെത്തും. ഉദാ: മൊബൈല്‍ ഫോണില്‍ ഒരു പാട്ടിടണമെന്ന് ചിന്തിച്ചാല്‍ മതി, ന്യൂറോണ്‍ സിഗ്‌നല്‍ ആപിലെത്തി പാട്ട് പ്ലേ ചെയ്യാനുള്ള നിര്‍ദേശം നല്‍കും. ഫോണില്‍ തൊടുക പോലും വേണ്ട. ടെലിപതിയെന്നാണ് ഈ സാങ്കേതികവിദ്യയ്ക്ക് മസ്‌ക് പേരിട്ടിരിക്കുന്നത്.

Keywords: News, World, World-News, Technology, Top-Headlines, Elon Musk, Neuralink, Implanted, First Chip, Human Brain, Neuralink Project, Recipient, Telepathy, US News, Washington News, Elon Musk’s Neuralink Implanted its First Chip in Human Brain.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia