city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election | പൊതുതിരഞ്ഞെടുപ്പ്; നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

കാസര്‍കോട്: (KasargodVartha) ജില്ലയില്‍ പൊതു തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. മാന്‍ പവര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായി സര്‍വ്വെ അസി. ഡയറക്ടര്‍ അസിഫ് അലിയാര്‍, ട്രെയിനിംഗ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായി സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി കെ.ബാലകൃഷ്ണന്‍ മെറ്റിരിയല്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായി തഹസില്‍ദാര്‍ (ആര്‍.ആര്‍) നേയും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായി ഡിസ്ട്രിക്റ്റ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അജിത്ത് ജോണ്‍, കമ്പ്യൂട്ടറൈസേഷന്‍/ഐ.ടി/ ഐ.സി.റ്റി അപ്ലിക്കേഷന്‍സ് നോഡല്‍ ഓഫീസറായി ഡിസ്ട്രിക്ട് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ. ലീന, എസ്.വി.ഇ.ഇ.പി (സ്വീപ് ) നോഡല്‍ ഓഫീസറായി കുടുംബശ്രീ കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, ലോ ആന്റ് ഓര്‍ഡര്‍ നോഡല്‍ ഓഫീസറായി എ.ഡി.എം കെ.വി ശ്രുതി, ഇ.വി.എം മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായി തഹസില്‍ദാര്‍ പി.വി മുരളി, മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസറായി എ.ഡി.എം കെ.വി ശ്രുതി, എക്‌സപെന്‍ഡിച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസറായി സ്‌പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വോട്ടേഴ്‌സ് ആന്റ് ഇ.ഡി.സി നോഡല്‍ ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ പി.സുര്‍ജിത്ത്, മീഡിയ/ സോഷ്യല്‍ മീഡിയ/ കമ്മ്യൂണിക്കേഷന്‍ നോഡല്‍ ഓഫീസറായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, എസ്.എം.എസ് മോണിറ്ററിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍ നോഡല്‍ ഓഫീസറായി ഡിസ്ട്രിക്ട് ടൗണ്‍ പ്ലാനര്‍ ലീലിറ്റി തോമസ്, ഇലക് ട്രോള്‍ റോള്‍ നോഡല്‍ ഓഫീസറായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.ആര്‍ പി.ഉദയകുമാര്‍, വോട്ടര്‍ ഹൈല്‍പ്പ്‌ലൈന്‍ (1950) കംപ്ലയ്ന്റ് റീഡ്രസ്സല്‍ നോഡല്‍ ഓഫീസറായി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആദില്‍ മുഹമ്മദ്, വോട്ടര്‍ ഹൈല്‍പ്പ്‌ലൈന്‍ (1950) കംപ്ലയ്ന്റ് റീഡ്രസ്സല്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ എന്‍.എച്ച് വി.ഷിനു, ഒബ്‌സര്‍വ്വേഴ്‌സ് നോഡല്‍ ഓഫീസറായി ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, പേഴ്‌സണ്‍ വിത്ത് ഡിസ്എബിലിറ്റി നോഡല്‍ ഓഫീസറായി ഡിസ്ട്രിക്ട് സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ആര്യ പി രാജ്, ഗ്രീന്‍ ഇലക്ഷന്‍ നോഡല്‍ ഓഫീസറായി ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി എന്നിവരെ തെരഞ്ഞെടുത്തു.

Election | പൊതുതിരഞ്ഞെടുപ്പ്; നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

ഒരുക്കങ്ങളുടെ ഭാഗമായി യോഗം ചേര്‍ന്നു

കാസര്‍കോട് ജില്ലയില്‍ പൊതു തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി അസി റിട്ടേണിംഗ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, ഇ.ആര്‍.ഒമാര്‍ എന്നിവരുടെ യോഗം ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ കെ.ഇമ്പശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. നോഡല്‍ ഓഫീസര്‍മാര്‍ വിവിധ മേഖലകളിലെ കര്‍മ പദ്ധതി, ആവശ്യമായ മനുഷ്യവിഭവശേഷി, അടിയന്തര സൗകര്യങ്ങള്‍ എന്നിവ യോഗത്തില്‍ അവതരിപ്പിച്ചു. നോഡല്‍ ഓഫീസര്‍മാര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കി വിവിധ വിഭാങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചു.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Election, Nodal Officers, Appointed, Kasargod News, Collector, K Inbasekar, Vote, Politics, Party, Sub Collector, Sufiyan Ahmed IAS, Election: Nodal Officers appointed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia