കൊച്ചിയിൽ മയക്കുമരുന്ന് വേട്ട; കഞ്ചാവും എംഡിഎംഎയുമായി കാസർകോട് സ്വദേശികൾ അടക്കം 8 പേർ പിടിയിൽ
Apr 12, 2021, 17:08 IST
കൊച്ചി: (www.kasargodvartha.com 12.04.2021) സിറ്റി പൊലീസിന്റെ ആന്റി നർകോടിക്സ് വിഭാഗം നടത്തിയ പരിശോധനയിൽ കഞ്ചാവും മയക്കുമരുന്നുകളുമായി കാസർകോട് സ്വദേശികൾ അടക്കം എട്ട് പേർ അറസ്റ്റിലായി. കാസർകോട് സ്വദേശികളായ അസ്ഹറുദ്ദീൻ (25), സൈനുദ്ദീൻ (28), മുഹമ്മദ് ഇർശാദ് (25), മുഹമ്മദ് ശാൻഫിർ (21), എറണാകുളം സ്വദേശികളായ വിഷ്ണു (25), അനന്തൻ (25) ,അനൂപ് (19), സന്തോഷ് (38) എന്നിവരാണ് പിടിയിലായത്. നഗരത്തിൽ റേവ് പാർടികളിൽ ഉപയോഗിക്കാൻ വൻ തോതിൽ കഞ്ചാവും ലഹരിമരുന്നും എത്തിക്കുന്നതായുള്ള വിവരത്തെ തുടർന്നായിരുന്നു പരിശോധന.
കടവന്ത്ര, കമ്മട്ടിപ്പാടം ഭാഗത്തു നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി അസ്ഹറുദ്ദീൻ പിടിയിലായത്. ഇയാൾ കടവന്ത്രയിൽ എട്ട് മാസമായി വീട് വാടകക്കെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം, തമ്മനത്തെ പരിശോധനയിൽ നിന്നാണ് മറ്റുള്ളവർ പിടിയിലായത്.
ലഹരിമരുന്ന് മാഫിയകളെ പറ്റി വിവരം ലഭിച്ചാൽ 9497980430 എന്ന നമ്പറിലോ, 9995966666 നമ്പറിൽ വാട്സാപ് സന്ദേശങ്ങളായോ പൊതുജനങ്ങൾക്ക് അറിയിക്കാമെന്നു സിറ്റി പൊലീസ് കമീഷണർ സി എച് നാഗരാജു പറഞ്ഞു.
< !- START disable copy paste -->

Keywords: Kochi, Kerala, Kasaragod, News, Top-Headlines, Ganja, Seized, Drugs, Arrest, Accuse, MDMA, Eight persons, including Kasargod residents, arrested with cannabis and MDMA.