ഡി വൈ എസ് പിമാര്‍ക്ക് സ്ഥലം മാറ്റം; സി ഐമാര്‍ക്ക് പ്രമോഷന്‍, എം പി വിനോദ് കാഞ്ഞങ്ങാട് ഡി വൈ എസ് പി, ഡോ. വി ബാലകൃഷ്ണന്‍ കാസര്‍കാട് വിജിലന്‍സ് ഡി വൈ എസ് പി
Jun 4, 2020, 20:57 IST
കാസര്‍കോട്: (www.kasargodvartha.com 04.06.2020) സംസ്ഥാനത്ത് ഡി വൈ എസ് പിമാര്‍ക്ക് പരക്കെ സ്ഥലം മാറ്റം. നിരവധി സി ഐമാര്‍ക്ക് ഡി വൈ എസ് പിമാരായി പ്രമോഷന്‍ ലഭിച്ചു. കാഞ്ഞങ്ങാട്ട് നിന്നും പി കെ സുധാകരനെ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയായി നിയമിച്ചു. എം പി വിനോദ് ആണ് പുതിയ കാഞ്ഞങ്ങാട് ഡി വൈ എസ് പി. ഇപ്പോള്‍ തിരുവനന്തപുരത്ത് പരിസ്ഥിതി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോ. വി ബാലകൃഷ്ണനെ കാസര്‍കാട് വിജിലന്‍സ് ഡി വൈ എസ് പിയായി നിയമിച്ചു. വിജിലന്‍സില്‍ നിന്നും കെ ദാമോദരനെ കണ്ണൂര്‍ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി.
രാജപുരം സി ഐ ബാബു പെരിങ്ങേത്തിന് പ്രമോഷന്‍ നല്‍കി കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പിയായി നിയമിച്ചു. കാസര്‍കോട് അഡീഷണല്‍ എസ് പി പി ബി പ്രശോഭിനെ പാലക്കാട് അഡീഷണല്‍ എസ്പിയായി നിയമിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സേവ്യര്‍ സെബാസ്റ്റ്യന്‍ ആണ് പുതിയ കാസര്‍കോട് എ എസ് പി. ചന്തേര സി ഐ കെ പി സുരേഷ് ബാബുവിനെ പ്രമോഷനോടെ മലപ്പുറം വിജിലന്‍സ് ഡി വൈ എസ് പിയായി നിയമിച്ചു. കാസര്‍കോട്ട് നിന്നും സി കെ സുനില്‍കുമാറിനെ പ്രമോഷന്‍ നല്‍കി തൃശ്ശൂര്‍ വിജിലന്‍സ് ഡി വൈ എസ് പിയായി നിയമിച്ചു. തലശ്ശേരി ഡി വൈ എസ് പി കെ വി വേണുഗോപാലിനെ കണ്ണൂര്‍ ഡി.സി.ആര്‍.ബി. ഡി വൈ എസ് പിയായി നിയമിച്ചു.
54 പേര്‍ക്കാണ് സ്ഥലം മാറ്റം. ഇതില്‍ 14 സി ഐമാര്‍ക്കാണ് ഡി വൈ എസ് പിമാരായി പ്രമോഷന്‍ നല്‍കിയത്.
Keywords: Kasaragod, Kerala, news, Top-Headlines, Police, DYSPs Transferred; Promotion for CIs
< !- START disable copy paste -->