ഡോ. അബ്ദുല്‍ ഹമീദിന്റ വിയോഗം കാസര്‍കോടിന്റെ ആരോഗ്യമേഖലയ്ക്ക് തീരാനഷ്ടം; അടുത്ത സഹപ്രവര്‍ത്തകന്‍ ഡോ. ജയദേവന്റെ വാക്കുകള്‍...
Apr 23, 2020, 14:35 IST
(www.kasargodvartha.com 23.04.2020) കെയര്‍വെല്‍ ആശുപത്രിയുടെ സ്ഥാപകനും, ചെയര്‍മാനുമായ ഡോ. അബ്ദുല്‍ ഹമീദിനേക്കുറിച്ച് സഹപ്രവര്‍ത്തകനും ആശുപത്രിയിലെ ഒന്നാംകിട പരിശോധകനുമായ ഡോ. ജയദേവന്‍ കാസര്‍കോട് വാര്‍ത്തക്കു നല്‍കിയ അഭിമുഖം.
കാസര്‍കോടിലെ പ്രമുഖ്യ ആരോഗ്യ ക്ഷേമ കേന്ദ്രവും, റിസേര്‍ച്ച് സെന്ററുമായ കേര്‍വെല്‍ ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്ററിന്റെ സ്ഥാപകനും, നിലവിലെ ചെയര്‍മാനമായ ഡോ. അബ്ുദല്‍ ഹമീദിന്റെ നിര്യാണം ജില്ലയിലെ രോഗികളെ മാത്രമല്ല, മുഴുവന്‍ ജനങ്ങളേയും വേദനിപ്പിച്ചിരിക്കുകയാണ്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജില്ലക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഈ ആശുപത്രിയിലെ ഒന്നാം നിരയില്‍ പ്രവര്‍ത്തിക്കുന്നതും, ജനകീയനുമായ ഡോ. ജദേവന്‍ കാസര്‍കോട് വാര്‍ത്താ പ്രതിനിധിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുന്നു.
* ഡോ. അബ്ദുല്‍ ഹമീദിന്റെ മരണം അദ്ദേഹം ചെയര്‍മാന്‍ പദവി വഹിക്കുന്ന കേയര്‍വെല്‍ ആശുപത്രിക്കു മാത്രമല്ല, ജില്ലയിലെ മുഴുവന്‍ രോഗികള്‍ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. എങ്ങനെ പ്രതികരിക്കുന്നു?
- ഡോ. അബ്ദുല്‍ ഹമീദ് ആശുപത്രി സമുച്ഛയത്തിന്റെ സ്ഥാപകനും, ഡയരക്റ്ററും, ചെയര്‍മാനുമാണ്. സര്‍ക്കാര്‍ മേഖലയില്‍ ഡപ്യൂട്ടി ഡി.എം.ഒ ആയി റിട്ടേയര്‍ ചെയ്യുന്നതു വരെ ഭാഗികമായും പിന്നീട് ആശുപത്രിയുടെ ക്ഷേമത്തിനായി മുഴുവന്‍ സമയ പ്രവര്‍ത്തനത്തില്‍ വ്യാപൃതനാകുന്നതിനിടയിലാണ് അദ്ദേഹം രോഗം കൊണ്ടു വലയുന്നതും, കിടപ്പിലാകുന്നതും. ഒരു മികച്ച സംഘാടകനും, വൈദ്യരംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു ഡോക്റ്റര്‍.
* ജീവനക്കാരോടും, രോഗികളോടുമായുള്ള പെരുമാറ്റം?
-ഈ റിസേര്‍ച്ച് സെന്ററിന്റേയും, ആശുപത്രിയുടെയും സുഗമമായ പ്രവര്‍ത്തനത്തിനു വേണ്ടി രോഗാവസ്ഥയില്‍പ്പോലും നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. ആരോഗ്യ പ്രവര്‍ത്തകരേയും, ജീവനക്കാരേയും സഹപ്രവര്‍ത്തകരായ ഇതര ഡോക്റ്റര്‍മാരുടെയും എത്ര വലിയ വിഷയങ്ങളായാല്‍ പോലും ആത്മസംയമനത്തോടെ നേക്കിക്കാണാനും പരിഹരിക്കാനുമുള്ള ക്ഷമ അദ്ദേഹം പ്രകടിപ്പിച്ചു. സമചിത്തതയോടെ വിഷയങ്ങളെ സമീപിക്കുവാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. അതാണ് ഒരു ആരോഗ്യകാര്യാലയെത്തെ ഇത്രയും വേഗതയോടേയും ചിട്ടയോടെയും വളര്‍ത്തിക്കൊണ്ടു വരാന്‍ അദ്ദേഹത്തിനു സാധിച്ചതിന്റെ രഹസ്യം. സര്‍ക്കാര്‍ തലത്തിലും അല്ലാതെയുമുള്ള മുഴുവന്‍ നിയമ-നിയമേതര പ്രവൃത്തികളിലും അദ്ദേഹം നേരിട്ടിടപെടുകയും ആശുപത്രിയുടെ ശ്രേയസിനു വേണ്ടി പ്രയത്നിക്കുകയും ചെയ്തു.
* കേയര്‍വെല്‍ ആശുപത്രി കെട്ടിപ്പടുക്കുന്നതിനുള്ള ത്യാഗം എന്നതിനു പുറമെ അദ്ദേഹം നടത്തിയ ഇതര സേവനങ്ങള്‍?
- ഐ.എം.എ വൈസ്പ്രസിഡണ്ടും, ഏറെ കാലം അതിന്റെ ്പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. കാല്‍ നുറ്റാണ്ടുകാലം സര്‍ക്കാര്‍ മേഘലയില്‍ അനസ്തേഷ്യാ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്തേഷ്യാ എന്ന അഖിലേന്ത്യാ സംഘടനയുടെ ട്രഷററായി ഏറെ കാലം പ്രവര്‍ത്തിച്ചു. അതിനിടയിലാണ് ആകസ്മികമായി രോഗം പിടിപെടുന്നത്. കൂടാതെ നാട്ടിലെ ചെറുതും വലുതുമായ സന്നദ്ധ പ്രവര്‍ത്തനത്തിനും, മെഡിക്കല്‍ ക്യാമ്പുകള്‍ക്കും, മറ്റും നേതൃത്വം നല്‍കിക്കൊണ്ടിരുന്നു.
* എന്തായിരുന്നു ഡോക്റ്ററെ പിടികൂടിയ രോഗം
- 2018 ആഗസ്ററ് 31ന് അദ്ദേഹത്തിനു ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടു. പിന്നീട് ദീര്‍ഘ നാളത്തെ ചികില്‍സക്കും ഫിസിയോ തെറാപ്പി വഴിയും രോഗശമനമുണ്ടായി. ആരോഗ്യകരമായ വെല്ലുവിളികളെ നേരിട്ടു കൊണ്ട് ആശുപത്രിയുടെ ദൈന്യംദിന പ്രവര്‍ത്തനത്തില്‍ വീണ്ടും ഇടപെട്ടു തുടങ്ങി. അദ്ദേഹം നയിക്കുന്ന സംഘടനയുടെ മീറ്റിങ്ങുകളിലെല്ലാം കൃത്യമായി പങ്കെടുത്തു. അതിനിടയില്‍ വീണ്ടും അസുഖം മൂര്‍ജ്ജിക്കുകയായിരുന്നു.
* താങ്കള്‍ക്ക് ഡോ. അബ്ദുല്‍ ഹമീദുമായി ഏത്രകാലത്തെ പരിചയമുണ്ട്
- 1994 മുതല്‍ക്കാണ് ഞാന്‍ കേര്‍വെല്ലുമായി ബന്ധപ്പെട്ടു തുടങ്ങുന്നത്. ഡോ. അബ്ദുല്‍ ഹമീദിന്റെ ഭരണ നൈപുണ്യ്വും സഹപ്രവര്‍ത്തകരോടും രോഗികളോടുമുള്ള പെരുമാറ്റവും, ക്ഷമാശീലവും തുടര്‍ന്നും ഇവിടെത്തന്നെ സേവനം തുടരാന്‍ എന്നെ പ്രേരിപ്പിക്കുകയായിരുന്നു.
ജില്ലയില്‍ മാത്രമല്ല, സംസ്ഥാനത്തിനകത്തു തന്നെ ഏറ്റവും പരിമിതമായ ചിലവില്‍ ഡയാലിസിസ് രോഗികളെ പരിചരിക്കാന്‍ കേര്‍വെല്ലിന് സാധിക്കുന്നു. അത് ആ പ്രസ്ഥാനത്തിന്റെ പ്രതിബദ്ധതയുടേയും, ആത്മാര്‍ത്ഥതയുടെ സേവന തല്‍പ്പരതയിലേക്കും വിരല്‍ ചൂണ്ടുന്നവയാണ്. ചികിത്സയുടെ എല്ലാ മേഖലകളിലും ഈ ഉദാരമനസ്‌കത പ്രകടമായി കാണാം.
തയ്യാറാക്കിയത്: പ്രതിഭാരാജന്‍
Keywords: Kasaragod, Kerala, news, Top-Headlines, Interview, Dr. Abdul Hameed's death; interview with Dr. Jayadevan
< !- START disable copy paste -->