city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mappila Pattu | ഇശൽ പടിഞ്ഞാർ സംഘടിപ്പിക്കുന്ന ജില്ലാ തല മാപ്പിള പാട്ട് മത്സരം ജനുവരി 6ന്

കാസർകോട്: (KasargodVartha) ഉദുമ ഇശൽ പടിഞ്ഞാർ മ്യൂസിക് ആൻഡ് കൾചറൽ അസോസിയേഷന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലാ തല മാപ്പിള പാട്ട് മത്സരം ജനുവരി ആറിന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്. 18 വയസിന് താഴെയുള്ളവർ ജൂനിയർ വിഭാഗത്തിൽ പെടും.

Mappila Pattu | ഇശൽ പടിഞ്ഞാർ സംഘടിപ്പിക്കുന്ന ജില്ലാ തല മാപ്പിള പാട്ട് മത്സരം ജനുവരി 6ന്

രാവിലെ 10 മണിക്ക്‌ തന്നെ ആദ്യ ഘട്ട മത്സരം ആരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക് രണ്ടാം ഘട്ട മത്സരവും വൈകുന്നേരം ആറ് മണിക്ക് ഫൈനൽ മത്സരവും നടക്കും. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന മൽസരാർഥിക്ക് 15,000 രൂപ ക്യാഷ് പ്രൈസും മൊമന്റേയും, സർടിഫികറ്റും നൽകും. രണ്ടാം സ്ഥാനം നേടുന്നവർക്ക് 10,000 രൂപ ക്യാഷ് പ്രൈസും മൊമന്റേയും, സർടിഫികറ്റും മൂന്നാം സ്ഥാനം നേടുന്നവർക്ക് 8000 രൂപ ക്യാഷ് പ്രൈസും മൊമന്റേയും, സർടിഫികറ്റും നൽകും.

ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 10,000 ക്യാഷ് പ്രൈസും മൊമന്റേയും, സർടിഫികറ്റും രണ്ടാം സ്ഥാനം നേടുന്നവർക്ക് 8000 രൂപ ക്യാഷ് പ്രൈസും മൊമന്റേയും, സർടിഫികറ്റും മൂന്നാം സ്ഥാനം നേടുന്നവർക്ക് 5000 രൂപ ക്യാഷ് പ്രൈസും മൊമന്റേയും, സർടിഫികറ്റും നൽകും. ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പ്രോൽസാഹന സമ്മാനങ്ങളും നൽകും.

പങ്കെടുക്കുന്നവർ രജിസ്ട്രേഷന് വേണ്ടി 9526736759, 9846374099 എന്നീ നമ്പറിൽ ബന്ധപ്പെടുക. സീനിയർ വിഭാഗത്തിന് 200 രൂപയും ജൂനിയർ വിഭാഗത്തിന് 100 രൂപയും രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതാണ്. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മാപ്പിള പാട്ട് നിരൂപകനായ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്യും. കെ വി കുഞ്ഞിരാമൻ, കെ ഇ എ ബക്കർ, ആരിഫ് കാപ്പിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

രാത്രി എട്ട് മണിക്ക് തങ്കക്കിനാവ് എഡിഷൻ-3 ഭാഗമായി ഇശൽ പടിഞ്ഞാർ ഒരുക്കുന്ന ഇശലരങ്ങ് നടക്കും. പതിനാലാം രാവ്, പട്ടുറുമാൽ, മൈലാഞ്ചി റിയാലിറ്റി ഷോ ഗായകരായ തീർഥ സുരേഷ്, സുഫിയാൻ ഖാലിദ്. അനാമിക എന്നിവർ പങ്കെടുക്കും. ഖമറുദ്ദീൻ കീച്ചേരി ഓർകസ്‌ട്രയും നയിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ ടി വി അബ്ദുല്ല കുഞ്ഞി, കൺവീനർ ശംസുദ്ദീൻ ഓർബിറ്റ്, പ്രോഗ്രാം കോ-ഓഡിനേറ്റർ രചന അബ്ബാസ്, മുസ്ത്വഫ ജാവേദ്, നസീർ കോട്ടക്കുന്ന്എന്നിവർ പങ്കെടുത്തു.

Keywords:  District, Mappila Pattu, Competition, Udma, Singer, Song, Orchastra, District Level Mappila Pattu Competition on 6th January.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia