ടാപിംഗ് തൊഴിലാളിയെ കുളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു
Jun 23, 2021, 23:15 IST
കാസര്‍കോട്: (www.kasargodvartha.com 23.06.2021) റബര്‍ ടാപിംഗ് തൊഴിലാളിയെ കുളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. അഡൂര്‍ മല്ലംപാറയിലെ ശിവപ്പയെ (35) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മല്ലംപാറയിലെ സോമശേഖരന്‍, ജനാര്‍ദ്ദനന്‍, വെങ്കപ്പ, സീതാരാമ, സുബ്രായ എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്.
2013 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. ശിവപ്പയെ നാട്ടക്കല്ല് -മല്ലംപാറ റോഡില്‍ തടഞ്ഞുനിര്‍ത്തി തോര്‍ത്ത് മുണ്ട് മുറുക്കി ബോധം കെടുത്തിയ ശേഷം സമീപത്തെ കുളത്തിലിറക്കി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
Keywords: Kerala, News, Kasaragod, Murder-case, Accused, Release, Court order, Top-Headlines, Defendants in the case of the murder of a topping worker in a pond were acquitted.
< !- START disable copy paste --> 






