city-gold-ad-for-blogger

വീട്ടില്‍ നിന്ന് 120 ഗ്രാം സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

ഉള്ളാൾ: (www.kasargodvartha.com 24.06.2021) പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒലപേട്ടയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും, മൊബൈല്‍ ഫോണുകളും കൊള്ളയടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട് വാൾ താലൂകിലെ ഉബെദുല്ല (27) യെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ നിന്ന് 120 ഗ്രാം സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

ഒലപേട്ടയിലെ ജയരാജിന്റെ വീട്ടില്‍ ജൂണ്‍ 19 നാണ് കവര്‍ച നടന്നത്. 120 ഗ്രാം സ്വര്‍ണാഭരണങ്ങളും, മൂന്ന് മൊബൈല്‍ ഫോണുകളുമാണ് ഇവിടെ നിന്ന് മോഷണം പോയത്. ജയരാജിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ കവര്‍ചക്ക് പിന്നില്‍ ഉബൈദുല്ലയാണെന്ന് വ്യക്തമാകുകയായിരുന്നു.

പ്രതിയില്‍ നിന്ന് 95 ഗ്രാം സ്വര്‍ണം, രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു ബൈക്, ഒരു ഓടോറിക്ഷ എന്നിവ പൊലീസ് കണ്ടെടുത്തു.

Keywords:  Ullal, Karnataka, News, Police-station, Mobile Phone, Gold chain, Jewellery, Police, Theft, Investigation, Autorikshaw, Top-Headlines, Defendant arrested for stealing 120 grams of gold jewellery and mobile phones from home.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia