city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ നീതി തേടി സമരം വീണ്ടും ശക്തമാക്കുന്നു; അനിശ്ചിതകാല പ്രക്ഷോഭത്തിന് തുടക്കമിട്ട് സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ; തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢ തന്ത്രങ്ങളെ തിരിച്ചറിയണമെന്ന് ജസ്റ്റിസ് കമാൽ പാഷ

ചെമ്പരിക്ക: (www.kasargodvartha.com) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡണ്ടും മംഗ്ളുറു - ചെമ്പരിക്ക സംയുക്ത ജമാഅത് ഖാസിയുമായിരുന്ന ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിൽ നീതി തേടിയുള്ള സമരം വീണ്ടും ശക്തമാവുന്നു. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ കാസർകോട് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല പ്രക്ഷോഭ പരിപാടികൾക്ക് ചെമ്പരിക്ക കടപ്പുറത്ത് തുടക്കം കുറിച്ചു. കേരള ഹൈകോടതി മുൻ ജഡ്‌ജ്‌ ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്തു.

Protest | ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ നീതി തേടി സമരം വീണ്ടും ശക്തമാക്കുന്നു; അനിശ്ചിതകാല പ്രക്ഷോഭത്തിന് തുടക്കമിട്ട് സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ; തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢ തന്ത്രങ്ങളെ തിരിച്ചറിയണമെന്ന് ജസ്റ്റിസ് കമാൽ പാഷ

സിഎം അബ്ദുല്ല മൗലവി മരണപ്പെട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ സാധിക്കാത്തത് അത്യന്തം ലജ്ജാകരമാണെന്ന് കമാൽ പാഷ പറഞ്ഞു. അതാത് കാലത്തെ അന്വേഷണങ്ങളെ അട്ടിമറിക്കാൻ ഔദ്യോഗിക തലങ്ങളിൽ നിന്ന് തന്നെ തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢ തന്ത്രങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത്തരം നീക്കങ്ങൾ നാം തിരിച്ചറിയാതെ പോവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2010 ഫെബ്രുവരി 15 നാണ് അബ്ദുല്ല മൗലവിയെ ചെമ്പരിക്ക കടപ്പുറത്ത് പാറക്കെട്ടിനടുത്തായി മരിച്ച നിലയില്‍ കണ്ടത്. രോഗാവസ്ഥയില്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയാതിരുന്ന എഴുപത്തേഴുകാരനായ ഖാസിയുടെ മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു.

Protest | ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ നീതി തേടി സമരം വീണ്ടും ശക്തമാക്കുന്നു; അനിശ്ചിതകാല പ്രക്ഷോഭത്തിന് തുടക്കമിട്ട് സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ; തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢ തന്ത്രങ്ങളെ തിരിച്ചറിയണമെന്ന് ജസ്റ്റിസ് കമാൽ പാഷ

സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുസ്സലാം ദാരിമി ആലംപാടി അധ്യക്ഷത വഹിച്ചു. ഹാശിം ദാരിമി ദേലംപാടി ആമുഖ ഭാഷണം നടത്തി. സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുർ റഹ്‌മാൻ മൗലവി സമരപ്രഖ്യാനം നടത്തി. എം എസ് തങ്ങൾ മദനി , ചെങ്കളം അബ്ദുല്ല ഫൈസി, സി കെ കെ മാണിയൂർ, എം മൊയ്തു മൗലവി, മുബാറക് ഹസൈനാർ ഹാജി, റശീദ് ബെളിഞ്ചം, അബൂബകർ സാലൂദ് നിസാമി, സിദ്ദീഖ് നദ്‌വി ചേരൂർ, അശ്റഫ് റഹ്മാനി, ഡോ. സുരേന്ദ്രനാഥ്, യൂസുഫ് ഹാജി, ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, കല്ലട്ര മാഹിൻ ഹാജി, ജലാലുദ്ദീൻ ബുർഹാനി,പി എസ് ഇബ്രാഹീം ഫൈസി, അശ്റഫ് മൗലവി, കെ ഇ എ ബകർ, കല്ലട്ര അബ്ദുൽ ഖാദർ, ഖലീൽ ഹുദവി, ഹനീഫ് ഹുദവി ദേലംപാടി സംബന്ധിച്ചു.

Keywords: News, Chembarika, Kasaragod, Kerala, Qazi CM Abdullah Moulavi, Protest,Death of Qazi CM Abdullah Moulavi: Protest for justice again.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia