city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Harmony | മാനവികത വിളിച്ചോതി ഒറ്റ ഫ്രൈമില്‍ ഭരണി മഹോത്സവത്തിന്റെയും, മഖാം ഉറൂസിന്റെയും കൂറ്റന്‍ പ്രചാരണ ബോര്‍ഡ്; സ്ഥാപിച്ചത് സാംസ്‌കാരിക കൂട്ടായ്മ!

പാലക്കുന്ന്: (KasargodVartha) മാനവികത വിളിച്ചോതി പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തിന്റെയും, കോട്ടിക്കുളം മഖാം ഉറൂസിന്റെയും വിളംബരം അറിയിച്ചു കൊണ്ടുള്ള കൂറ്റന്‍ പ്രചാരണ ബോര്‍ഡ്.

സാംസ്‌കാരിക കൂട്ടായ്മയായ ബെഞ്ച് കോര്‍ട് ആണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഹിന്ദു - മുസ്ലീം ഐക്യം ഉട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ ബോര്‍ഡ് സ്ഥാപിച്ചത്.

Harmony | മാനവികത വിളിച്ചോതി ഒറ്റ ഫ്രൈമില്‍ ഭരണി മഹോത്സവത്തിന്റെയും, മഖാം ഉറൂസിന്റെയും കൂറ്റന്‍ പ്രചാരണ ബോര്‍ഡ്; സ്ഥാപിച്ചത് സാംസ്‌കാരിക കൂട്ടായ്മ!

സലാം കടവത്ത്, അബ്ദുര്‍ റഹ് മാന്‍ പാലക്കുന്ന്, രവി പാലക്കുന്ന്, ഹനീഫ തിരുവക്കോളി, വിജയന്‍ പള്ളം, അശ്‌റഫ് ജന്റില്‍, അശ്‌റഫ് എം കെ, ശാഫി ഡെയ്ന്‍ജര്‍, ഹനീഫ ബേക്കല്‍, ജലീല്‍ കാപ്പില്‍, മൂസ പാലക്കുന്ന് തുടങ്ങിയവരാണ് പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയത്.

മാനവ സൗഹര്‍ദത്തിന് പേര് കേട്ട നാടാണ് പാലക്കുന്ന് പ്രദേശം. ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ജാതി -മത ഭേദമന്യേ ഒരു നാട് മുഴുവന്‍ അത് ഏറ്റെടുക്കുന്നു.

ഭരണി മഹോത്സവത്തിനും ഉറൂസിനും ഒരൊറ്റ പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചത് മത സാഹോര്യം അന്യം നിന്നു പോയിട്ടില്ലെന്ന് തെളിയിക്കുന്നു. നാട്ടില്‍ സമാധാനവും സാഹോദര്യവും പുലരാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച പോസ്റ്റുകള്‍ക്ക് വന്‍ പ്രചാരണമാണ് ലഭിച്ചത്.

Keywords: Cultural association Bench Court erected huge campaign board in town announcing Palakkunnu Kazhakam Sri Bhagavathy Kshetra Bharani Mahotsavam and the Kottikulam Makham Urus, calling for humanity, Kasaragod, News, Cultural Association, Bench Court, Religion, Festival, Celebration, Campaign, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia