CPM | ഫലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യവുമായി സിപിഎം; പൊതുയോഗം 28ന് ചെർക്കളയിൽ; സീതാറാം യച്ചൂരി ഉദ്‌ഘാടനം ചെയ്യും
Dec 26, 2023, 19:30 IST
കാസർകോട്: (KasargodVartha) പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം അർപ്പിക്കാൻ 28ന് വ്യാഴാഴ്‌ച വൈകീട്ട് മൂന്നിന് ചെർക്കളയിൽ സിപിഎമിന്റെ ആഭിമുഖ്യത്തിൽ പൊതുയോഗം സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രടറി എംവി ബാലകൃഷ്ണൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജെനറൽ സെക്രടറി സീതാറാം യച്ചൂരി ഉദ്‌ഘാടനം ചെയ്യും. ഫലസ്‌തീൻ വിഷയത്തോട് ഐക്യദാർഡ്യപ്പെടുന്ന മുഴുവൻ ജനാവലിയും ചെർക്കളയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രടറി എൻ അലി അബ്ദുല്ല, എംഇഎസ് സംസ്ഥാന ജെനറൽ സെക്രടറി കെ കെ കുഞ്ഞിമൊയ്‌തീൻ, കേരള നദ് വതുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ, എസ്‌കെജെയു പ്രതിനിധി മൊയ്‌തു നിസാമി, പ്രമുഖ എൽഡിഎഫ് നേതാക്കൾ എന്നിവർ ചടങ്ങിൽ സംസാരിക്കും.
കഴിഞ്ഞ ഒക്‌ടോബർ മുതലാണ് ഫലസ്‌തീന്റെ അന്ത്യം കുറിക്കുന്ന രീതിയിലുള്ള അധിനിവേശം ഇസ്രാഈൽ ശക്തമാക്കിയതെന്ന് ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. സാമ്രാജത്വ ശക്തികളുടെ വമ്പിച്ച പിന്തുണയോടെ ഗസ്സയെ ഏതാണ്ട് ഇല്ലാതാക്കി. ആയിരക്കണക്കിന് കുട്ടികളെയാണ് ഗസ്സയുടെ മണ്ണിൽ സയണിസ്‌റ്റ് ക്രൂരത ഇല്ലാതാക്കിയത്. ലോകമന:സാക്ഷിയെ ഇപ്പോഴും നടക്കിക്കൊണ്ടിരിക്കുന്ന ഈ വംശഹത്യയിൽ, കേന്ദ്ര ബിജെപി സർകാർ തന്ത്രപരമായ മൗനം അവലംബിക്കുന്നു. വെടിനിർത്തൽ കരാർ വോട്ടിനിട്ടപ്പോൾ ഇൻഡ്യ വിട്ടു നിൽക്കുന്ന അവസ്ഥ പോലുമുണ്ടായി.
ഗാന്ധിജിയും നെഹ്‌റുവും സ്വതന്ത്ര പലസ്‌തീനായി അചഞ്ചലമായി നിലകൊണ്ടവരാണ്. എന്നാൽ അവരുടെ പിന്തുടർച്ച അവകാശപ്പെടുന്ന കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് പരിഹാസ്യമാണ്. നിലനിൽപ്പിനായി പൊരുതുന്ന ഹമാസ് പോരാളികളെ, ‘തീവ്രവാദികൾ’ എന്ന് ശശി തരൂർ പരസ്യമായി വിശേഷിപ്പിച്ചത് ലീഗിന്റെ റാലിയിലാണ്. പിന്നീടും അതിനെ ന്യായീകരിക്കാനാണ് കോൺഗ്രസ് അടക്കമുള്ള വലതുപക്ഷ വേദികൾ ശ്രമിച്ചത്.
സ്വതന്ത്ര പലസ്‌തീൻ എന്ന ആശയം ലോക വിമോചന പോരാട്ടത്തിനും കൂടി ഊർജം നൽകുന്ന ഒന്നാണ്. ആ അർഥത്തിൽ ലോകവ്യാപകമായി പലസ്‌തീനുള്ള ഐക്യദാർഡ്യം സജീവമാകുകയാണ്. ഇതിന് പൂർണ പിന്തുണ നൽകേണ്ടത് നമ്മുടെ ജില്ലയുടെയും ഏറ്റവും പ്രധാനപ്പെട്ട കടമയാണ്. ആ പ്രാധാന്യം ഉൾക്കൊണ്ടാണ് പാർടിയുടെ ജെനറൽ സെക്രടറി സീതാറം യച്ചൂരി തന്നെ ചെർക്കളയിൽ എത്തുന്നതെന്നും ബാലകൃഷ്ണൻ മാസ്റ്റർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, കെ എ മുഹമ്മദ് ഹനീഫ് എന്നിവരും സംബന്ധിച്ചു.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, CPM, Palestine, Solidarity, CPM stands in solidarity with people of Palestine.
< !- START disable copy paste -->