സി പി എം നിയന്ത്രണത്തിലുള്ള ക്ഷീരസംഘം കോണ്‍ഗ്രസ് പ്രവര്ത്തകന് ക്ഷേമനിധി ആനുകൂല്യം നിഷേധിച്ചു; നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കോടതി വിധി
വെള്ളരിക്കുണ്ട്: (www.kasargodvartha.com 02.12.2020) സി പി എം നിയന്ത്രണത്തിലുള്ള ക്ഷീരസംഘം കോണ്‍ഗ്രസ് പ്രവര്ത്തകന് ക്ഷേമനിധി ആനുകൂല്യം നിഷേധിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കോടതി വിധി. കാലിച്ചാമരം ക്ഷീര ഉല്പാദക സഹകരണ സംഘത്തില്‍ വര്‍ഷങ്ങളായി പാല് അളക്കുന്ന ക്ഷീര കര്ഷകനായഭീമനടി കുറുഞ്ചേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദ് (72) നല്കിയ ഹരജിയിലാണ് അനുകൂല വിധി.
പ്രതിമാസം ഇരുപത് രൂപ ക്ഷേമനിധി വിഹിതം പിരിച്ചെങ്കിലും രാഷ്ട്രിയ വിരോധം കാരണം ക്ഷേമ നിധിയില്‍ ചേര്ക്കാതെയിരിക്കുകയും അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിച്ചെന്നും ഇത് മൂലം ചികിത്സ ചെലവും പ്രതിമാസ പെന്ഷന് ഉള്‍പെടെയുള്ള ക്ഷേമ പദ്ധതികള്‍ നഷ്ടപെട്ടെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും സി പി എം നിയന്ത്രണത്തിലുള്ള സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകനായതിനാല്‍ ക്ഷേമനിധിയില്‍ ചേര്‍ക്കാതെ കൃത്യവിലോപം കാണിചെന്നും കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി കണ്ടെത്തി.
നഷ്ടപ്പെട്ട ബോണസ് ഉള്പ്പെടെയുള്ളആനുകൂല്യങ്ങള്ക്ക് പകരമായി ഒരു ലക്ഷം രൂപയും കൂടാതെ കോടതി ചിലവുകള്‍ക്കും മറ്റുമായി 15,000 രൂപയും സംഘം പരാതിക്കാരന് ഒരു മാസത്തിനുള്ളില്‍ നല്‍കണം. പരാതിക്കാരനു വേണ്ടി അഡ്വ. സോജന് കുന്നേല്‍ ഹാജരായി.
Keywords: Vellarikundu, news, Kerala, Kasaragod, Political party, Congress, court, CPM, CPM-controlled dairy has denied welfare benefits to Congress workers







