തളങ്കരയിലെ കോവിഡ് ടെസ്റ്റ് ലാബിന് ഒരു അംഗീകാരവുമില്ല; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കാസര്‍കോട്: (www.kasargodvartha.com 17.11.2020) തളങ്കരയില്‍ പ്രവര്‍ത്തിച്ചു വന്ന കോവിഡ് ടെസ്റ്റ് ലാബിനെതിരെയും നടത്തിപ്പുകാരനെതിരെയും കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ജനറല്‍ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷിന്റെ പരാതിയിലാണ് ലാബിനും നടത്തിപ്പുകാരനായ ഡോ. സഫ് വാനുമെതിരെ കേസെടുത്തത്. സഫ് വാന്റെ ഡോക്ടറേറ്റും പരിശോധിക്കുമെന്നും പോലീസ് സൂചിപ്പിച്ചു.
ഒരു തരത്തിലുമുള്ള അംഗീകാരവും ലാബിനില്ലെന്ന് പോലീസ് പറഞ്ഞു. വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്ക് വ്യാജമായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചുകൊടുത്തതായും തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെ മൂന്നും നാലും ഇരട്ടി തുക ഈടാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കി വന്നത്. മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ലാബില്‍ പരിശോധന നടത്തിയത്.
അന്വേഷണം കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷണന്‍ നായര്‍ ഏറ്റെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Thalangara, News, COVID-19, Test, Police, Case, Investigation, Top-Headlines, Covid Test Lab at Thalangara has no approval; Police have intensified the investigation