കാസര്‍കോട്ട് മുന്നണി യോഗത്തിൽ പങ്കെടുത്ത നേതാവിന് കോവിഡ്; പിന്നാലെ കോവിഡ് ടെസ്റ്റ് നടത്തി മറ്റു നേതാക്കള്‍
Jul 21, 2020, 12:36 IST
കാസര്‍കോട്: (www.kasargodvartha.com 21.07.2020) കാസര്‍കോട് ജില്ലാ യോഗത്തില്‍ പങ്കെടുത്ത എല്‍ ഡി എഫ് ഘടക കക്ഷി നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ യോഗത്തില്‍ പങ്കെടുത്ത മറ്റു നേതാക്കള്‍ കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തി. എന്നാല്‍ ആശ്വാസമെന്നോണം എല്ലാവരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ജൂലൈ 11ന് കാഞ്ഞങ്ങാട് എം എന്‍ സ്മാരത്തിലാണ് ജില്ലാ കമ്മിറ്റി യോഗം നടന്നത്.
എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന്‍, സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി പി ഐ നേതാക്കളായ കെ വി കൃഷ്ണന്‍, എ ദാമോദരന്‍, ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് എ വി രാമകൃഷ്ണന്‍, എം കുഞ്ഞമ്പാടി, ജെ ഡി എസ് നേതാവ് സുരേഷ് പുതിയേടത്തില്‍, പി പി രാജു, കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എന്‍ സി പി ജില്ലാ പ്രസിഡന്റ് സി വി ദാമോദരന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജോണ്‍ അയ്മന്‍, ജില്ലാ സെക്രട്ടറി രതീഷ് പുതിയപുരയില്‍ എന്നിവര്‍ പരിശോധന നടത്തി. ബാക്കിയുള്ള ഏതാനും ചിലര്‍ ചെവ്വാഴ്ച പരിശോധന നടത്തും.
Keywords: Kasaragod, Kerala, News, COVID-19, LDF, Leader, Top-Headlines, COVID positive for LDF leader who participated in district level meeting