കാസർകോട് പൊലീസ് സ്റ്റേഷനിലെ രണ്ട് എസ് ഐമാരടക്കം മൂന്ന് പേർക്ക് കോവിഡ്; സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോവാൻ നിർദേശം
Apr 26, 2021, 14:01 IST
കാസർകോട്: (www.kasargodvartha.com 26.04.2021) പൊലീസ് സ്റ്റേഷനിലെ രണ്ട് എസ് ഐമാരടക്കം മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പോസിറ്റീവ് ആയത്.
ഇവരുമായി സമ്പർക്കം പുലർത്തിയവരോട് ക്വാറന്റൈന് പോവാൻ നിർദേശിച്ചു. അതേസമയം കോവിഡ് സ്ഥിരീകരിച്ച രണ്ട് എസ് ഐമാർ രണ്ട് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം കോവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ വർധിച്ചു വരികയാണ്. ഞായറാഴ്ച 771 പേർക്ക് കൂടി കോവിഡ് റിപോർട് ചെയ്‌തു. നിലവിൽ 7946 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 43084 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 34785 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് ഞായറാഴ്ച റിപോർട് ചെയ്‌തത് ഏറ്റവും വലിയ പ്രതിദിന വർധനയാണ്. 28,469 പേര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. ആകെ മരണം 5110 ആയി.
Keywords: Kasaragod, Kerala, News, Police, Police-station, Vaccinations, COVID-19, Top-Headlines, Covid positive for 3 police officers including 2 SIs in Kasargod police station.
< !- START disable copy paste -->