മേല്‍പ്പറമ്പ് സ്റ്റേഷനിലെ സി ഐക്കും നാല് പൊലീസുകാര്‍ക്കും കോവിഡ്
Oct 23, 2020, 19:24 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 23.10.2020) മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ സി ഐക്കും നാല് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എസ് ഐയെയും മറ്റ് പൊലീസുകാരെയും പരിശോധനക്ക് വിധേയരാക്കി.
എസ് ഐയുടെ പരിശോധനാഫലം നെഗറ്റീവാണ്. സി ഐ അടക്കമുള്ളവര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലായി.
Keywords: Top-Headlines, Kerala, News, Police Station, Kasaragod, Melparamba, Police, COVID-19, Covid for CI and four policemen at Melparamba station.