കണ്ടെയിന്‍മെന്റ് മേഖലകളിലെ നിയന്ത്രണം കടുപ്പിച്ചു, അത്യാവശ്യ യാത്രക്ക് പാസ് നിർബന്ധം
Jun 2, 2020, 20:32 IST
തിരുവനന്തപുരം: (www.kasargodvartha.com 02.06.2020) കോവിഡ് രോഗബാധിതർ പെരുകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കണ്ടെയിന്‍മെന്റ് മേഖലകളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ആരോഗ്യം, ഭക്ഷണ വിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാത്രമെ കണ്ടെയിന്‍മെന്റ് മേഖലയിലേക്കും പുറത്തേക്കും യാത്രചെയ്യാന്‍ അനുവാദമുണ്ടാകു. മേഖലകള്‍ ദിവസേന മാറുന്ന സാഹചര്യത്തില്‍ രാവിലെ തന്നെ ആവശ്യമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.
രാത്രി ഒമ്പതു മുതൽ രാവിലെ അഞ്ചു വരെയുള്ള നിയന്ത്രണ സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ യാത്ര അനുവദിക്കുകയുള്ളു. ഇവർ തന്നെ പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങിയിരിക്കണം. അതേസമയം, രാവിലെ അഞ്ചിനും രാത്രി ഒമ്പതിനുമിടയിൽ അന്തർജില്ലാ യാത്രക്ക് പാസ് ആവശ്യമില്ല.
ബിസിനസ് ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തേക്കു വരുന്നവര്‍ ഏഴ് ദിവസത്തിനകം മടങ്ങുകയാണെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ ഇത്രയും ദിവസങ്ങളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചു വേണം കഴിയേണ്ടത്.
Summary: Cleaning, Corona, COVID-19, District, Food, Health, Kerala, News, Police, State, Top-Headlines, Containment Areas Tightened with More Restrictions