city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം പിയുടെ പരാതിയിൽ കേസ്; രാജ് മോഹൻ ഉണ്ണിത്താൻ്റെ ക്യാംപ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.08.2021) രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ പരാതിയിൽ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത്, കാഞ്ഞങ്ങാട് ബ്ലോക് സെക്രടറി അനിൽ വാഴുന്നോറടി എന്നിവർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധവുമായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ.

പടന്നക്കാടുള്ള എം പിയുടെ ഔദ്യോഗിക വസതി കൂടിയായ ക്യാംപ് ഓഫീസിലേക്കാണ് പ്രതിഷേധ മാർച് നടത്തിയത്.

മാവേലി എക്സ്പ്രസിൽ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഇരുകൂട്ടരും തമ്മിലുള്ള അസഭ്യവർഷമാണ് പ്രശ്നങ്ങൾ വഷളാക്കിയത്.

ഇതിനെതിരെ ഉണ്ണിത്താൻ പരാതി നൽകുകയും പത്മരാജൻ ഐങ്ങോത്ത് ഉൾപെടെ രണ്ടുപേർക്കെതിരെ വധശ്രമം ഉൾപെടെയുള്ള വകുപ്പുകൾ ചേർത്ത് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. ട്രെയിനിൽ നടന്ന സംഭവത്തിൽ കണ്ണൂർ റെയിൽവെ പൊലീസ് കേസെടുക്കുകയും പത്മരാജന അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയുമായിരുന്നു.

എം പിയുടെ പരാതിയിൽ കേസ്; രാജ് മോഹൻ ഉണ്ണിത്താൻ്റെ ക്യാംപ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്

ഇതിന് ശേഷം തനിക്ക് നേരെ വധശ്രമ ഗൂഡാലോചന നടന്നുവെന്നാരോപിച്ച് ന്യൂഡെൽഹിയിലായിരുന്ന എംപി ഇ-മെയിൽ വഴി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് ഇവർക്കെതിരെ വധശ്രമത്തിന് കേസടുത്തത്.

ട്രെയിനിൽ അതിക്രമിച്ചു കയറി എംപിയെ അസഭ്യം പറഞ്ഞെന്ന സംഭവത്തിൽ ഇരുവരെയും പാർടിയിൽ നിന്ന് ആറുമാസത്തേക്ക് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ സസ്പെൻഡ് ചെയ്യുകയും പുറത്താക്കാതിരിക്കൽ ഷോകോസ് നോടീസും നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇരുവരെയും അനുകൂലിക്കുന്നവർ എംപിയുടെ വീട്ടിലേക്ക് സ്വാതന്ത്ര്യദിനത്തിൽ മാർച് നടത്തിയത്.

രാവിലെ എംപി ക്യാംപ് ഓഫീസിൽ പതാക ഉയർത്തിയ ശേഷം വാഴുന്നോറടിയിലെ പാർടിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിലും പങ്കെടുത്ത ശേഷം കാസർകോട്ടേക്ക് പോയതിന് പിന്നാലെയാണ് പത്തോളം കോൺഗ്രസ് പ്രവർത്തകർ മാർചുമായി എം പിയുടെ ക്യാംപ് ഓഫീസിലെത്തിയത്.

എം പി യെ ഐങ്ങോത്തും വാഴുന്നോറടിയിലും തടയുമെന്ന് പുറത്താക്കിയവരെ അനുകൂലിക്കുന്നവർ സൂചിപ്പിച്ചിരുന്നുവെങ്കിലും ഒന്നും ഉണ്ടായില്ല.

മാർച് നടത്തിയവരിൽ പാർടി പ്രവർത്തകർ ഉണ്ടെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും വാർഡ് കമിറ്റിയോട് റിപോർട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബ്ലോക് കോൺഗ്രസ് നേതൃത്വം കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords:  News, Kanhangad, Rajmohan Unnithan, MP, Congress, March, Kasaragod, Top-Headlines, Congress workers march on Rajmohan Unnithan MP's house.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia