city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്ത്രിയാവുന്ന കാര്യം തീരുമാനിക്കേണ്ടത് പാർടിയും മുന്നണിയും; മെഡികൽ കോളജ് പൂർത്തീകരണം എൽഡിഎഫിന്റെ മുഖ്യലക്ഷ്യം - ഇ ചന്ദ്രശേഖരൻ

  കാസർകോട്: (www.kasargodvartha.com 06.05.2021) മന്ത്രിയാവുന്ന കാര്യം തീരുമാനിക്കേണ്ടത് പാർടിയും മുന്നണിയുമെന്ന് കാഞ്ഞങ്ങാട്ട് നിയുക്ത എംഎൽഎ ഇ ചന്ദ്രശേഖരൻ. കാസർകോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട് ചെയ്‌തവർ, എൽഡിഎഫ് പ്രവർത്തകർ, നേതാക്കൾ, സഹായിച്ചവർ എന്നിവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

                                                                                
മന്ത്രിയാവുന്ന കാര്യം തീരുമാനിക്കേണ്ടത് പാർടിയും മുന്നണിയും; മെഡികൽ കോളജ് പൂർത്തീകരണം എൽഡിഎഫിന്റെ മുഖ്യലക്ഷ്യം - ഇ ചന്ദ്രശേഖരൻ


തുടങ്ങി വെച്ച പദ്ധതികൾ പൂർത്തിയാക്കും. പുതിയ പദ്ധതികൾ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപ്പിലാക്കും. കാസർകോട് മെഡികൽ കോളജിന്റെ പ്രവർത്തനം ഇന്നത്തെ നിലയിലാക്കിയത് എൽഡിഎഫ് സർകാർ ആണ്. പുതിയ കെട്ടിടങ്ങൾ നിർമിച്ച് മെഡികൽ കോളജ് പൂർത്തിയാക്കുകയാണ് എൽഡിഎഫിന്റെ മുഖ്യലക്ഷ്യം.

മടിക്കൈ പഞ്ചായത്തിൽ 100 ഏകെർ സ്ഥലം ഏറ്റെടുത്ത് വ്യവസായ വകുപ്പിന് കൈമാറിയിട്ടുണ്ട്. സംരംഭകർക്ക് ഭൂമി ലഭ്യത തടസമാകുന്ന അവസ്ഥ ഒഴിവാക്കാനാണിത്. തീരദേശ വാസികൾ എതിരാവുമെന്ന ആശങ്ക ഇല്ലായിരുന്നു. അവർക്ക് വേണ്ട നിരവധി പദ്ധതികൾ നടപ്പിലാക്കാനായി.

എതിർ സ്ഥാനാർഥിയുടെ പഞ്ചായത്തിൽ തനിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. അട്ടിമറികൾ നടക്കുമെന്ന് പ്രചരിപ്പിച്ച മടിക്കയിലും മികച്ച ഭൂരിപക്ഷം നേടി. യുഡിഎഫ് 5000 ലേറെ ഭൂരിപക്ഷം പ്രതീക്ഷിച്ച കള്ളാർ, ബളാൽ പഞ്ചായത്തുകളിൽ അവർ പിന്നോക്കം പോയി. അഞ്ച് പഞ്ചായത്തുകളിലും നഗരസഭയിലും ലീഡ് നേടി 51 ശതമാനം വോട് നേടി വിജയിക്കാനായെന്നും അദ്ദേഹം പറഞ്ഞു.


Keywords:  Badiyadukka, Kasaragod, Kerala, News, Death, C.H-center, Muslim-league, Top-Headlines, Completion of Medical College is the main objective of LDF - E Chandrasekaran.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia