SFI Protest | കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് വിദ്യാർഥിയുടെ പി എച് ഡി പ്രവേശനം അനാവശ്യമായി 3 മാസക്കാലം വൈകിപ്പിച്ചുവെന്ന് പരാതി; വി സിക്കും എച് ഒ ഡിക്കുമെതിരെ എസ്എഫ്‌ഐ ഉപരോധം; പിന്നാലെ ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ്
Feb 13, 2024, 12:41 IST
പെരിയ: (KasargodVartha) കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് വിദ്യാർഥിയുടെ പി എച് ഡി പ്രവേശനം അനാവശ്യമായി മൂന്നുമാസകാലം വൈകിപ്പിച്ചുവെന്ന് പരാതി. ഇതിനെതിരെ സര്‍വകലാശാല വി സിക്കും എച് ഒ ഡിക്കുമെതിരെ എസ്എഫ്‌ഐ ഉപരോധ സമരം നടത്തി. പിന്നീട് നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ കേന്ദ്രസര്‍വകലാശാലയില്‍ പിജി വിദ്യാർഥിയായിരുന്ന ശ്യാംജിത്തിന്റെ പി എച് ഡി പ്രവേശനമാണ് എച് ഒ ഡിയും വി സിയും ഇടപെട്ട് മനപൂര്‍വം തടഞ്ഞുവെച്ചത്. വിദ്യാർഥിയുടെ മൈഗ്രേഷന്‍ സര്‍ടിഫികറ്റും പിജി സര്‍ടിഫികറ്റും 2018ലെ പ്രളയത്തില്‍ നശിച്ചുപോയിരുന്നു. ഇവയുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അടക്കമുള്ളവരുടെ സത്യവാങ്മൂലം ഹാജരാക്കിയിരുന്നു. എന്നിട്ടും മൂന്ന് മാസമായി പകര്‍പ്പ് അനുവദിക്കുന്നില്ലെന്നാണ് പരാതി.
ഇതിനിടയില്‍ ഈമാസം 15നുള്ളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ വിദ്യാര്‍ഥിയുടെ പ്രവേശനനടപടി റദ്ദാക്കുമെന്ന ഉത്തരവ് വി സി ഇറക്കിയതോടെയാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിസിയുടെ ഓഫീസ് ഉപരോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിസിയെയും ഇകണോമിക്‌സ് വിഭാഗം തലവനെയും രജിസ്ട്രാറെയും അടക്കം കണ്ടിരുന്നുവെന്നും ആരില്‍ നിന്നും അനുകൂല പ്രതികരണം ഉണ്ടാകാത്തതിനെതുടര്‍ന്നാണ് സമരരംഗത്തേക്കിറങ്ങേണ്ടിവന്നതെന്നും എസ്എഫ്‌ഐ ഭാരവാഹികൾ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
എച് ഒ ഡി ഒഴികെയുള്ള ഇകണോമിക്‌സ് വകുപ്പിലെ മറ്റ് അധ്യാപകരെല്ലാം അനുകൂല നിലപാടാണ് സ്വീകരിച്ചത്. അധ്യാപകനായ നാഗരാജാണ് ഗവേഷണത്തിന് ഗൈഡായി മുന്നോട്ട് വന്നിട്ടുള്ളത്. സര്‍വകലാശാലയില്‍ കാലങ്ങളായി സംവരണ മാനദണ്ഡം അട്ടിമറിക്കുന്നതായി പരാതി നിലനില്‍ക്കുന്ന ഇകണോമിക്‌സ് വകുപ്പിലാണ് സമാന രീതിയില്‍ ജെനറല്‍ സീറ്റില്‍ പ്രവേശനം ലഭിച്ച ദളിത് വിദ്യാർഥിയെ തഴയാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.
ഇതേ വകുപ്പിലെ മുന്‍ അധ്യാപകനാണ് സര്‍വകലാശാലയുടെ ഇപ്പോഴത്തെ വി സിയുടെ ചുമതല വഹിക്കുന്നത്. ഇദ്ദേഹത്തിനെതിരെ മുമ്പ് ശ്രീജിത്ത് അടക്കമുള്ള വിദ്യാർഥികള്‍ സമരരംഗത്തിറങ്ങിയതിന്റെ വൈരാഗ്യം കൊണ്ടാണ് പ്രവേശനം മനപൂര്‍വം തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. വിസിയുടെ ഓഫീസ് മണിക്കൂറുകളോളം ഉപരോധിച്ചതിനെ തുടര്‍ന്നാണ് വിദ്യാർഥിയുടെ പ്രവേശന നടപടി പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് രജിസ്ട്രാറും മറ്റ് ബന്ധപ്പെട്ടവരും ഉറപ്പ് നല്‍കിയിരിക്കുന്നത്.
പ്രളയത്തില്‍ നഷ്ടപ്പെട്ട മൈഗ്രേഷന്‍ സര്‍ടിഫികറ്റ് ചൊവ്വാഴ്ച തന്നെ അനുവദിക്കുമെന്നും പിജി സര്‍ടിഫികറ്റ് അനുവദിക്കുന്നതിന് എച് ഒ ഡി ഉള്‍പ്പെടെയുള്ള മൂന്നംഗ കമിറ്റി രൂപീകരിച്ച് ഒരാഴ്ചക്കുള്ളില്‍ സര്‍ടിഫികറ്റ് അനുവദിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉറപ്പ് പാലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്. നേരത്തെ ഫെലോഷിപ് നല്‍കാത്തതിനാല്‍ പഠനത്തിന്റെ ഇടവേളയില്‍ ജോലി ചെയ്താണ് പാവപ്പെട്ട കുടുംബത്തിലെ അംഗമായ വിദ്യാർഥി പി ജി പഠനം ഉയര്‍ന്ന മാര്‍കോടെ പൂര്‍ത്തിയാക്കിയത്.
Keywords: Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Protest, Controversy, CUK, SFI, Complaint, University, Complaint that Dalit student's PhD admission in Central University unnecessarily delayed for 3 months. < !- START disable copy paste -->