സർകാരിലേക്ക് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട 21.89 ഏകർ സ്ഥലം ഏറ്റെടുക്കല്‍ നടപടി വൈകുന്നതായി പരാതി
Jan 11, 2021, 21:12 IST
വിദ്യാനഗര്‍: (www.kasargodvartha.com 11.01.2021) സർകാരിലേക്ക് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടി വൈകുന്നതായി പരാതി. കളക്ടറേറ്റിന് സമീപം സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍പെട്ട കങ്കാനമൂലയില്‍ സര്‍വേ നമ്പര്‍ 218 മുതല്‍ 223 വരെയുള്ള 21.89 ഏകർ സ്ഥലം ഏറ്റെടുക്കാന്‍ റവന്യൂ മന്ത്രി തന്നെ ആവശ്യപ്പെട്ടിട്ടും നടപടി വൈകുന്നതായാണ് പരാതി.
മുട്ടത്തോടി വില്ലേജിലാണ് പ്രസ്തുത സ്ഥലം സ്ഥിതി ചെയ്യുന്നത്. സര്‍കാര്‍ റീസര്‍വ്വേ 244 വരെ അതിര്‍ത്തിയിലുള്ള സ്ഥലം (218,220,221, 222, 223, 226) ആണുള്ളത്. ഇത് സംബന്ധിച്ച് കങ്കാനമൂലയിലെ കെ എം മുഹമ്മദാണ് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.
മുഹമ്മദിന്റെ പിതാവ് പട്ല അബ്ദുല്ലയ്ക്ക് ഒ എസ് 2009 ൽ വിദ്യാനഗർ കോടതിയുടെ ഉത്തരവും ലഭിച്ചിരുന്നു. ഇപ്പോൾ ഈ സ്ഥലത്തിന് കെ എം മുഹമ്മദക്കം 16 അവകാശികളാണുള്ളത്. ഈ സ്ഥലം ചിലർ വ്യാജ രേഖയുണ്ടാക്കി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സർക്കാർ കണ്ടുകെട്ടണമെന്നുമാണ് മുഹമ്മദിന്റെ ആവശ്യം.
Keywords: Vidya Nagar, Complaint, Land, Land-issue, Government, Kasaragod, News, Kerala, Top-Headlines, Complaint that the acquisition of 21.89 acres of land, which was required to be confiscated by the government, was delayed.