Police Booked | അബൂബകർ സിദ്ദീഖ് കൊലപാതക കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ എസ്ഐയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി; യുവാവിനെതിരെ മഞ്ചേശ്വരത്ത് കേസ്
Jan 9, 2024, 00:46 IST
ഉപ്പള: (KasargodVartha) സീതാംഗോളി മുഗു സ്വദേശിയും ദുബൈ പ്രവാസിയുമായിരുന്ന അബൂബകർ സിദ്ദീഖിൻ്റെ കൊലപാതക കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ എസ്ഐയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അർശാദ് എന്നയാൾക്കെതിരെയാണ് കേസെടുത്തത്.
കൊലപാതക കേസിൽ പ്രതിയായതിന് പിന്നാലെ യുവാവ് ഒളിവിലാണ്. ഇയാളുടെ വീട്ടിൽ ഞായറാഴ്ച ഒരു പരിപാടി നടന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രതി വീട്ടിലെത്താനുള്ള സാധ്യത മനസിലാക്കി പൊലീസ് വീടും പരിസരവും നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ അർശാദ് പൊലീസ് ജീപ് തടഞ്ഞ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. അർശാദ് നേരത്തെ ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
2022 ജൂണ്‍ 26നാണ് അബൂബകര്‍ സിദ്ദീഖിനെ ക്വടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. വിദേശ കറന്‍സിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പൈവളിഗെയിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള വീട്ടില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബന്തിയോട്ടെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്.
സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചതായും കേസ് നിലവിലുണ്ട്. സിദ്ദീഖിനെ ആക്രമിക്കാന്‍ അധോലോക സംഘത്തിന് ക്വടേഷന്‍ ഏല്‍പിച്ചതായി പറയുന്നവരെയും ക്വടേഷന്‍ സംഘത്തില്‍ പെട്ട ചിലരെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇനിയും കേസിലെ ചില പ്രതികൾ പിടിയിലാവാനുണ്ട്. ഇവർ വിദേശത്തേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. പിടിയിലാവാനുള്ളവര്‍ക്കായി പൊലീസ് ശക്തമായ അന്വേഷണം നടത്തിവരികയാണ്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Complaint of threatening SI; Case against youth.