ഗള്‍ഫ് എഞ്ചിനീയറെ വേണ്ടെന്നുവെച്ച് യുവതി കാമുകനൊപ്പം പോയ സംഭവം; കാമുകന്റെ സുഹൃത്തുക്കള്‍ക്കെതിരെ മാനഭംഗത്തിന് കേസ്
Dec 14, 2017, 10:18 IST
നീലേശ്വരം: (www.kasargodvartha.com 14.12.2017) ഗള്‍ഫ് എഞ്ചിനീയറെ വേണ്ടെന്നുവെച്ച് യുവതി കാമുകനോടൊപ്പം പോയ സംഭവത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കാമുകന്റെ സുഹൃത്തുക്കള്‍ക്കെതിരെ മാനഭംഗക്കേസ്. കോളജ് വിദ്യാര്‍ത്ഥിനിയായ നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ വിനയയാണ് ഗള്‍ഫിലെ എഞ്ചിനീയറുമായി ഉറപ്പിച്ച വിവാഹബന്ധം ഉപേക്ഷിച്ച് കാമുകനും പെയിന്റിംഗ് തൊഴിലാളിയുമായ കൊയാമ്പുറം തോട്ടുമ്പുറത്തെ വിനീതിനോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചത്. ഒളിച്ചോടിയ ഇരുവര്‍ക്കും പള്ളിക്കരയിലെ ക്ഷേത്രത്തില്‍ വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്തുകൊടുത്ത സുഹൃത്തുക്കളായ സിന്‍സ്, ജോഷി, ഉണ്ണിക്കുട്ടന്‍, സൂരജ് എന്നിവര്‍ക്കെതിരെയാണ് വിനയയുടെ ബന്ധുവായ 46കാരിയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തത്.
വഴിയില്‍ തടഞ്ഞു നിര്‍ത്തി മാരകായുധം കൊണ്ട് അക്രമിക്കല്‍, മാനഭംഗശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് പോവുകയായിരുന്ന പ്രതികളും വിനയയുടെ ബന്ധുക്കളും തമ്മില്‍ കുഞ്ഞിപ്പുളിക്കാലില്‍ വെച്ച് വാക്കേറ്റവും കൈയ്യാങ്കളിയും നടത്തിയിരുന്നു. സംഭവമറിഞ്ഞെത്തിയ നീലേശ്വരം പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സംഭവം പാര്‍ട്ടി നേതൃത്വം ഇടപെട്ട് ചര്‍ച്ച ചെയ്യാന്‍ ധാരണയായാണ് സ്‌റ്റേഷനില്‍ നിന്ന് പിരിഞ്ഞത്. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്നാണ് സ്ത്രീ കേസില്‍ ഉറച്ചു നിന്നത്.
< !- START disable copy paste -->

Related News:
വിവാഹനിശ്ചയദിവസം മോതിരമണിഞ്ഞ ഗള്‍ഫ് എഞ്ചിനീയറെ വേണ്ട; കോളജ് വിദ്യാര്‍ത്ഥിനിയും പെയിന്റിംഗ് തൊഴിലാളിയും ഒളിച്ചോടി വിവാഹിതരായി; പിന്നാലെ വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും ഏറ്റുമുട്ടി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Nileshwaram, Case, Police, Complaint, Custody, Lover, Marriage, College student eloped with lover and married; Case against friends of lover.