Student Died | കോളജ് വിദ്യാർഥിനി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
Dec 15, 2023, 16:28 IST
തൃക്കരിപ്പൂർ: (KasargodVartha) കോളജ് വിദ്യാർഥിനി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. സൗത് തൃക്കരിപ്പൂർ മധുരംകൈ മെട്ടമ്മലിലെ പരേതനായ അമീർ - മുശ്റ ദമ്പതികളുടെ മകൾ എ ജി നഫീസതുൽ മിസ്‌രിയ്യ (19) യാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് വീട്ടിൽ വെച്ച് കുഴഞ്ഞുവീണത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. പടന്ന ശറഫ് കോളജിലെ ആദ്യ വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു. സഹോദരങ്ങൾ: അബ്ദുല്ല, മഹ്ഫൂമ. ഖബറടക്കം മെട്ടമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keyword: News, Kasaragod News, Malayalam News, College Student, Died, Hospital, Frida, College student died after collapsing at home