Clash | 'പ്ലസ് വൺകാരൻ +2 ക്കാരെ എന്തോ പറഞ്ഞു'; ഹയര്‍സെകന്‍ഡറി വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ അടി; 4 പേർക്ക് പരുക്ക്; നിരവധി വിദ്യാർഥികൾക്കെതിരെ കേസ്
Jan 13, 2024, 11:38 IST
കാസർകോട്: (KasargodVartha) വിദ്യാർഥികൾ തമ്മില്‍ ഏറ്റുമുട്ടി. തളങ്കര ദഖീറത് ഇൻഗ്ലീഷ് മീഡിയം ഹയര്‍സെകന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ - പ്ലസ് ടു വിദ്യാർഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നാല് വിദ്യാർഥികൾക്ക് പരുക്കേറ്റു. 10 ഓളം വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ സ്‌കൂളിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥി പ്ലസ് ടു വിദ്യാർഥികളെ എന്തോ പറഞ്ഞുവെന്ന വിരോധത്താൽ പ്ലസ് ടു ക്ലാസിലെ 10 ഓളം വിദ്യാർഥികൾ സംഘം ചേർന്ന് നാല് പ്ലസ് വൺ വിദ്യാർഥികളെ അടിച്ച് പരുക്കേൽപിക്കുകയായിരുന്നുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വിദ്യാർഥികളായ റമീസ്, അജ്സീർ, ശമ്മാസ്, മുഹമ്മദ് റാദിൻ എന്നിവർക്കാണ് പരുക്കേറ്റത്. അഞ്ച് വിദ്യാർഥികൾക്കും മറ്റ് കണ്ടാലറിയാവുന്ന അഞ്ച് പേർക്കുമെതിരെയാണ് ഐപിസി 143, 147, 341, 323, 149 വകുപ്പുകൾ പ്രകാരം കാസർകോട് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: News, Malayalam News, Kasaragod, Kerala, Police FIR, Crime, Students, Clash between students, Police booked
< !- START disable copy paste -->