city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Clash | തളങ്കരയിൽ സമീപത്തുള്ള 2 സ്‌കൂളിലെ ഹയർ സെകൻഡറി വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ തല്ല്; ഏതാനും പേർക്ക് പരുക്കേറ്റു; അടി ഉച്ചഭക്ഷണ സമയത്ത്

തളങ്കര: (www.kasargodvartha.com) തളങ്കരയിൽ സമീപത്തുള്ള രണ്ട് സ്‌കൂളിലെ ഹയർ സെകൻഡറി വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ തല്ല്. വ്യാഴാഴ്ച ഉച്ച ഭക്ഷണ ഇടവേള സമയത്താണ് കുട്ടികൾ തമ്മിൽ ഏറ്റുമുട്ടിയത്. തളങ്കര മുസ്ലിം ഗവ. ഹയർ സെകൻഡറി സ്‌കൂളിലെയും ദഖീറത് സ്‌കൂളിലെയും വിദ്യാർഥികൾ തമ്മിലാണ് പൊരിഞ്ഞ അടിയുണ്ടായത്.

Clash | തളങ്കരയിൽ സമീപത്തുള്ള 2 സ്‌കൂളിലെ ഹയർ സെകൻഡറി വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ തല്ല്; ഏതാനും പേർക്ക് പരുക്കേറ്റു; അടി ഉച്ചഭക്ഷണ സമയത്ത്

തങ്ങളെ അക്രമിക്കാൻ വന്നവരാണെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് അടിയുണ്ടാക്കിയതെന്നാണ് പറയുന്നത്. തളങ്കര യതീംഖാനയ്ക്ക് മുമ്പിൽ വെച്ചാണ് അടി തുടങ്ങിയത്. പിന്നീട് രണ്ട് സ്‌കൂളിലെയും അധ്യാപകർ ഇടപെട്ട് വിദ്യാർഥികളെ സ്‌കൂളിലേക്ക് തന്നെ തിരിച്ച് കയറ്റി.

രണ്ട് ദിവസം മുമ്പും വിദ്യാർഥികൾ ഏറ്റുമുട്ടിയിരുന്നു. അധ്യയന വർഷം തുടങ്ങിയ ശേഷം ഇടയ്ക്കിടെ ഇങ്ങനെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടു. വിവരം അറിഞ്ഞ് കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Clash | തളങ്കരയിൽ സമീപത്തുള്ള 2 സ്‌കൂളിലെ ഹയർ സെകൻഡറി വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ തല്ല്; ഏതാനും പേർക്ക് പരുക്കേറ്റു; അടി ഉച്ചഭക്ഷണ സമയത്ത്

പരാതിക്കാർ ഇല്ലാത്തതിനാൽ പൊലീസ് കേസ് നടപടികളിലേക്ക് നീങ്ങിയിട്ടില്ല. പരുക്കേറ്റ ഏതാനും വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ട്. തളങ്കരയിൽ രാവിലെയും വൈകീട്ടും പൊലീസിന്റെ പികറ്റ് പോസ്റ്റ് ഏർപ്പെടുത്തണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുട്ടികളുടെ അടി അതിര് കടക്കുന്നുവെന്നാണ് ആക്ഷേപം.
                 
Clash | തളങ്കരയിൽ സമീപത്തുള്ള 2 സ്‌കൂളിലെ ഹയർ സെകൻഡറി വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ തല്ല്; ഏതാനും പേർക്ക് പരുക്കേറ്റു; അടി ഉച്ചഭക്ഷണ സമയത്ത്

Keywords: News, Thalangara, Kasaragod, Kerala, Police, Student, Clash, School, Case, Complaint, Clash between higher secondary students of 2 schools.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia