city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | ബദിയടുക്ക പഞ്ചായത് ഓഫീസിലെ സംഘര്‍ഷം: രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; സെക്രടറി അടക്കമുള്ള 5 ജീവനക്കാരും വ്യാപാരിയും മകനും പ്രതികള്‍

ബദിയടുക്ക: (KasargodVartha) പഞ്ചായത് ഓഫീസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നീര്‍ച്ചാലിലെ വ്യാപാരിയായ ആലംപാടിയിലെ അബ്ദുർ റഹ്‌മാന്റെ പരാതിയില്‍ ബദിയടുക്ക പഞ്ചായത് സെക്രടറി അടക്കമുള്ള അഞ്ച് ജീവനക്കാര്‍ക്കെതിരെയും, സെക്രടറിയുടെ പരാതിയില്‍ വ്യാപാരിയായ അബ്ദുർ റഹ്‌മാനും മകന്‍ ഉസ്മാനുമെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബദിയടുക്ക പഞ്ചായത് ഓഫീസില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്.

Police Booked | ബദിയടുക്ക പഞ്ചായത് ഓഫീസിലെ സംഘര്‍ഷം: രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; സെക്രടറി അടക്കമുള്ള 5 ജീവനക്കാരും വ്യാപാരിയും മകനും പ്രതികള്‍

 അബ്ദുർ റഹ്‌മാന്റെ വ്യാപാര സ്ഥാപനത്തിന് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരില്‍ 10,000 രൂപ പിഴ നോടീസ് നല്‍കിയിരുന്നു. ഇതേകുറിച്ച് അന്വേഷിക്കാന്‍ അബ്ദുർ റഹ്‌മാനും മകനും ഓഫീസിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഞ്ചായത് ഓഫീസില്‍ വെച്ച് തന്നെയും മകനെയും ആക്രമിച്ചുവെന്നാണ് അബ്ദുർ റഹ്‌മാന്റെ പരാതി.

നോടീസ് നല്‍കിയത് ചോദിക്കാനെത്തിയപ്പോള്‍ തടഞ്ഞുവെച്ച് കഴുത്തിന് പിടിച്ച് സെക്രടറിയും മറ്റ് രണ്ട് പേരും മര്‍ദിക്കുകയും അശ്ലീല ഭാഷയില്‍ ചീത്ത വിളിച്ചുവെന്നുമാണ് കേസ്. അബ്ദുർ റഹ്‌മാനും മകന്‍ ഉസ്മാനും തന്നെയും അഞ്ച് ജീവനക്കാരെയും മര്‍ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന സെക്രടറിയുടെ പരാതിയിലാണ് പിതാവിനും മകനുമെതിരെ കേസെടുത്തത്.

പഞ്ചായത് സെക്രടറി കൊല്ലം സ്വദേശി സി രാജേന്ദ്രന്‍ (49), ജീവനക്കാരായ ബിനു ജോണ്‍ (49), അബ്ദുല്ലത്വീഫ് (32), വൈശാഖി (35) എന്നിവരെ തടഞ്ഞുവെച്ച് മര്‍ദിച്ചുവെന്ന പരാതിയിലാണ് അബ്ദുർ റഹ്‌മാനും മകനുമെതിരെ കേസെടുത്തത്.

അതിനിടെ അക്രമത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സംയുക്തമായി പഞ്ചായത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. കെ ജി ഒ എ ജില്ലാ സെക്രടറി കെ വി രാഘവന്‍, എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രടറിയേറ്റംഗങ്ങളായ എ വേണുഗോപാലന്‍, പി ഡി രതീഷ്, കെ വി മനോജ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. അക്രമവുമായി ബന്ധപ്പെട്ട വീഡിയോയും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

Keywords: News, Malayalam News, Kasaragod, Badiadka, Grama Panchayat, Clash, Clash at Badiadka Grama Panchayat office: Two cases registered
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia