city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chilly Farming | തൈ നിറയെ മുളക് പിടിക്കാന്‍ ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ; ഫലം ഉറപ്പ്!

കൊച്ചി: (KasargodVartha) വിറ്റാമിന്‍ സിയുടെ ഉറവിടമായ പച്ചമുളകിന് നിരവധി ഗുണങ്ങളാണുള്ളത്. പച്ചമുളക് കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കുകയും ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയുകയും ചെയ്യുന്നു. വിറ്റാമിന്‍ സിയും നാരുകളും നിറയെ ഉള്ളതിനാല്‍ ദഹനം എളുപ്പമാക്കും. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പെടുത്തുന്നതും നല്ലതാണ്. ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുന്നതും ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നു.

മനസുവച്ചാല്‍ അടുക്കളത്തോട്ടത്തില്‍ നിഷ്പ്രയാസം വളര്‍ത്താവുന്ന വിളയാണ് പച്ചമുളക്. കേരളത്തിലെ കാലാവസ്ഥയില്‍ പച്ചമുളക് ധാരാളമായി ഉണ്ടാകും. സ്ഥലപരിമിധി മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഗ്രോബാഗിലും വളര്‍ത്തിയെടുക്കാവുന്നതാണ്.

നടുന്ന രീതി

ഏപ്രില്‍ മാസത്തില്‍ വിത്തുകള്‍ ചാക്കിലോ നിലത്തോ പാകി തയ്യാറാക്കണം. ഒരു മാസം പ്രായമായ മുളക് തൈകള്‍ മെയ്മാസത്തില്‍ പറിച്ചുനടാം. നിലം തയ്യാറാക്കുമ്പോള്‍ ബാക്ടീരിയ മൂലമുള്ള വാട്ടരോഗം ഒഴിവാക്കാന്‍ കുമ്മായം വിതറുന്നത് നല്ലതാണ്. അടിവളമായി ഉണങ്ങിപ്പൊടിച്ച പച്ചില കമ്പോസ്റ്റ്, ട്രൈകോഡര്‍മ കലര്‍ത്തിയ ചാണകപ്പൊടി എന്നിവ കൂട്ടികലര്‍ത്തി വേണം തടം തയ്യാറാക്കാന്‍. തൈകള്‍ വേരിനു ക്ഷതം പറ്റാത്ത രീതിയില്‍ പറിച്ചെടുത്ത് 60 സെ. മീ അകലത്തില്‍ പറിച്ചു നടണം. നടുമ്പോള്‍ വെയില്‍ കൂടുതലുണ്ടെങ്കില്‍ തണല്‍ കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വൈകുന്നേരങ്ങളില്‍ നടുക. രണ്ടാഴ്ചയില്‍ ഒരിക്കല്‍ സ്യൂഡോമോണസ് 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടം കുതിര്‍ക്കുക. ശിഖരങ്ങള്‍ കൂടുതല്‍ ഉണ്ടാകാന്‍ നട്ടു 30 ദിവസം കഴിയുമ്പോള്‍ മണ്ട നുള്ളുക.

പരിപാലനം

15 ദിവസം കൂടുമ്പോള്‍ പച്ചില കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് പച്ച ചാണക മിശ്രിതത്തിന്റെ തെളിനീരൂറ്റി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത് ധാരാളം പച്ചമുളക് ലഭിക്കാന്‍ സഹായകമാകും. കടലപ്പിണ്ണാക്കും പച്ചച്ചാണകവും പുളിപ്പിച്ച ലായനിയില്‍ 15 ഇരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ചു കൊടുക്കുന്നത് നല്ല വിളവ് ലഭിക്കാന്‍ കഴിയും. ചാണകം ചൂടിന് കാരണമാകുന്നതിനാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ നന്നായി നനച്ചു കൊടുക്കണം. രണ്ട് മാസത്തിനകം മുളക് തൈ പൂവിട്ടു തുടങ്ങും. രണ്ടു വര്‍ഷം വരെ ഒരു ചെടിയില്‍ നിന്നു വിളവ് ലഭിക്കും. നാലു ഗ്രോ ബാഗില്‍ മുളക് വളര്‍ത്തിയാല്‍ ഒരു വീട്ടിലേക്ക് വേണ്ട മുളക് ധാരാളം ലഭിക്കും.

രോഗപ്രതിരോധം

മീലിമുട്ട, മണ്ഡരി, റേന്തമുണ്ട, നീരൂറ്റി കുടിക്കുന്ന മറ്റു കീടങ്ങള്‍ എന്നിവയാണ് മുളകിന്റെ പ്രധാന ശത്രുക്കള്‍. വേപ്പെണ്ണ വെളുത്തുളളി മിശ്രിതം ഇവയെ അകറ്റാന്‍ വളരെ നല്ലതാണ്. ശീമക്കൊന്നയിലകള്‍, 5% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് എന്നിവ രണ്ടാഴ്ച ഇടവിട്ട് തളിച്ചുകൊടുത്തു മണ്ഡരികളെ നിയന്ത്രിക്കാം.

ഇലപ്പേനുകള്‍ നീരൂറ്റിക്കുടിക്കുന്നതുകൊണ്ടാണ് ഇലകള്‍ മുരടിച്ചുപോകുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ ഇവയെ കാണാം. ഇവയെ ഒഴിവാക്കാന്‍ 5% വേപ്പിന്‍കുരു സത്ത് ലായനിയോ 2 % വെളുത്തുള്ളി വേപ്പണ്ണ മിശ്രിതമോ തളിച്ചു കൊടുക്കുന്നതിലൂടെ നീരൂറ്റി കുടിക്കുന്ന കീടങ്ങളെ ഒഴിവാക്കന്‍ പറ്റും. ഇളം തളിരിലും പുതിയ ഇലകളിലും നീറൂറ്റി കുടിക്കുന്ന കറുത്ത നിറത്തിലുള്ള ഒരു ജീവിയെ കാണാം. ഇതാണ് ഇല ചുരുളാന്‍ കാരണം. ഇവയെ കണ്ടാല്‍ ഉടനെ തന്നെ ഞെക്കികൊല്ലണം. പുകയില കഷായം തളിക്കുന്നത് ഇവയെ അകറ്റാന്‍ ഉപകാരപ്പെടും.

മുളകിന് ബാധിക്കുന്ന തൈ ചീയല്‍ ഒഴിവാക്കാന്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം സ്യുഡോമോണസ് ലായനിയില്‍ (20 % വീര്യം) മുക്കി വെക്കുന്നത് നല്ലതാണ് ചാണകപ്പൊടിയോടൊപ്പം ട്രൈകോഡര്‍മ ചേര്‍ക്കുന്നതും തൈ ചീയല്‍ അസുഖം ഒഴിവാക്കാം. വേനല്‍കാലത്ത് തൈ ചീയല്‍ അസുഖം വളരെകുറയായിട്ടാണ് കാണുന്നത്

എന്നാല്‍ പരാഗണം നടത്തുന്ന പ്രാണികളുടെ അഭാവം അല്ലെങ്കില്‍ മോശം വായു സഞ്ചാരം മുളക് പൂക്കള്‍ കായ്ക്കുന്നതിന് പകരം പൊഴിയാന്‍ ഇടയാക്കും. മുളക് പൂക്കളുടെ ഉല്‍പാദനത്തിന്റെ അഭാവം അല്ലെങ്കില്‍ മുകുളങ്ങള്‍ വീഴുന്നതും മോശം പരാഗണത്തിന് കാരണമാകാം.

Chilly Farming | തൈ നിറയെ മുളക് പിടിക്കാന്‍ ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ; ഫലം ഉറപ്പ്!

മുളക് ചെടിയില്‍ വിരിയുന്ന പൂ പൊഴിഞ്ഞ് പോകുന്നുണ്ടെങ്കില്‍ അത് കായ പിടിക്കാന്‍ ഈ പറയുന്ന മാര്‍ഗം ചെയ്ത് നോക്കാവുന്നതാണ്: ഏതെങ്കിലും അരി ഒരു പിടി എടുക്കുക. ഇത് രണ്ട് ദിവസം വെള്ളത്തില്‍ ഇട്ട് വെച്ച് അതിന്റെ പുളിച്ച വെള്ളം എടുക്കുക, ഇതിലേക്ക് രണ്ട് ഗ്ലാസ് പാലും (കേട് വന്നതും ഉപയോഗിക്കാം) ചേര്‍ത്ത് മിക്‌സാക്കി ഒരു കുപ്പിയില്‍ അടച്ച് വെയ്ക്കാം. ഈ കുപ്പിയുടെ അടപ്പില്‍ കാറ്റ് കയറാന്‍ പാകത്തിന്

ചെറിയ ഒരു ദ്വാരമുണ്ടാക്കണം. ഒരു ടവലോ തോര്‍ത്തോ ഏതെങ്കിലും തുണി കഷ്ണമോ കൊണ്ട് ഈ പാത്രം മൂടിയിട്ട് പ്രകാശം കടക്കാത്ത മുറിയില്‍ അടച്ചുവെച്ച് പുളിപ്പിക്കാം. അഞ്ച് ദിവസം കഴിഞ്ഞ് ഇത് അരിച്ചെടുത്ത് കുറേശ്ശെ ആയിട്ട് വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്ത് മുളക് ചെടികള്‍ക്ക് ഉപയോഗിക്കാം.

Keywords: News, Kerala, Kerala-News, Chilly Farming, Top-Headlines, Agri-News, Chilly, Seedlings, Preparing, Chilly Cultivation, Pesticides, Chemical Compounds, House, Chilly seedlings preparing.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia