city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chief Secretary | തന്റെ ചിത്രം വരച്ച നേഹയ്ക്ക് പ്രശംസയുമായി ചീഫ് സെക്രടറി ഡോ. വി വേണുവിന്റെ കത്ത്

ചെർക്കള: (KasargodVartha) തന്റെ ചിത്രം വരച്ചതിന് കാസർകോട്ടെ വിദ്യാർഥിനിക്ക് പ്രശംസയുമായി ചീഫ് സെക്രടറി ഡോ. വേണു. ചെർക്കള സ്വദേശിയും എംഎ സൈകോളജി വിദ്യാർഥിനിയുമായ നേഹ ഗമാൽ റിയാസിനാണ് ആശംസകളറിയിച്ചുള്ള ചീഫ് സെക്രടറിയുടെ കത്ത് കഴിഞ്ഞ ദിവസം ലഭിച്ചത്. നേഹ വരച്ച ചിത്രം സമ്മാനമായി ലഭിച്ചതിൽ സന്തോഷവാനാണെന്നും തന്റെ ഹൃദയത്തെ അത് സ്പർശിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

Chief Secretary | തന്റെ ചിത്രം വരച്ച നേഹയ്ക്ക് പ്രശംസയുമായി ചീഫ് സെക്രടറി ഡോ. വി വേണുവിന്റെ കത്ത്

ചിത്രം എന്നെ നന്നായി ആകർഷിച്ചു. തീർച്ചയായും നിങ്ങൾ ഒരു അപൂർവ പ്രതിഭയാണ്. കഠിനാധ്വാനത്തിലൂടെയും അർപണബോധത്തിലൂടെയും കഴിവുകൾ എങ്ങനെ പരിപോഷിപ്പിച്ചു എന്നതിന്റെ തെളിവാണ് ഈ ചിത്രം. ഈ അതുല്യമായ സമ്മാനം ഉണ്ടാക്കാൻ സമയവും പരിശ്രമവും ചിലവഴിച്ചതിന് നന്ദി. എല്ലാ ആശംസകളും നേരുന്നു. ഭാവിയിൽ പ്രശസ്ത കലാകാരിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡോ. വേണു ആശംസിച്ചു .

ചീഫ് സെക്രടറി ഡോ. വേണുവിന് നൽകാനായി ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാടാണ് ചിത്രം വരക്കാൻ നേഹയോടാവശ്യപ്പെട്ടത്. വരച്ച ചിത്രം കഴിഞ്ഞ മാസം നേഹ ചീഫ് സെക്രടറിക്ക് അയച്ച് കൊടുക്കുകയായിരുന്നു. പ്രശസ്ത കാർടൂണിസ്റ്റ് കെ എ ഗഫൂറിന്റെ പേരമകളും ഗ്രാഫിക് ഡിസൈനർ ഗമാൽ റിയാസ് - ശഹനാസ് ദമ്പതികളുടെയും മകളാണ് നേഹ.

Chief Secretary | തന്റെ ചിത്രം വരച്ച നേഹയ്ക്ക് പ്രശംസയുമായി ചീഫ് സെക്രടറി ഡോ. വി വേണുവിന്റെ കത്ത്

Keywords: News, Cherkkala, Kasaragod, Kerala, Chief Secretary, Dr V Venu, Chief Secretary Dr V Venu praises Neha for drawing picture.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia