city-gold-ad-for-blogger

തലപ്പാടി അതിർത്തിയിലെ കർണാടകയുടെ നിയന്ത്രണങ്ങൾ കേന്ദ്ര സര്‍കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമെന്ന് മുഖ്യമന്ത്രി; 'കർണാടക ഡിജിപി ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു'; മറുപടി എ കെ എം അശ്‌റഫ് എംഎൽഎയുടെ സബ് മിഷന്

തിരുവനന്തപുരം: (www.kasargodvartha.com 05.08.2021) തലപ്പാടി അതിർത്തിയിലെ കർണാടകയുടെ നിയന്ത്രണങ്ങൾ കേന്ദ്ര സര്‍കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എ കെ എം അശ്‌റഫ് എംഎൽഎയുടെ സബ് മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പെടുത്തി അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടുള്ളതല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തലപ്പാടി അതിർത്തിയിലെ കർണാടകയുടെ നിയന്ത്രണങ്ങൾ കേന്ദ്ര സര്‍കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമെന്ന് മുഖ്യമന്ത്രി; 'കർണാടക ഡിജിപി ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു'; മറുപടി എ കെ എം അശ്‌റഫ് എംഎൽഎയുടെ സബ് മിഷന്

കര്‍ണാടക സര്‍കാറിന്റെ ഈ നടപടി മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കർണാടക ഡിജിപി അറിയിച്ചിട്ടുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച സെർടിഫികെറ്റ് ഹാജരാക്കുന്ന പക്ഷം, ആർ ടി പിസിആർ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് അതിനുള്ള അനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

യാത്രയ്ക്കായി ചെക് പോസ്റ്റില്‍ എത്തുന്നവരുടെ സംശയ ദൂരീകരണത്തിനും ക്രമസമാധാന പാലനത്തിനും ആവശ്യമായ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി പോകുന്നവര്‍ക്കും അവശ്യസേവന മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തിവരുന്നു. കാസർകോട് നിന്ന് സ്ഥിരമായി മംഗളൂറിലേക്ക് പോയി വരുന്ന യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കി ആർ ടി പിസിആർ ടെസ്റ്റ് നടത്തുന്നതിന് അതിര്‍ത്തിയില്‍ സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Keywords: Karnataka, Thiruvananthapuram, Thalappady, Kasaragod, Top-Headlines, Police, Vaccinations, Check-post, Chief Minister said that restrictions imposed by Karnataka on Thalappadi border are against instructions of Central Government.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia