city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോകപിലും അവർ പോര് തുടർന്നു; കൂക്കുവിളിയും ബഹളവും തടയാൻ പണിപ്പെട്ട് പൊലീസ്

ബദിയടുക്ക: (www.kasargodvartha.com 07.10.2021) ലോകപിൽ പോര്. കൂക്കുവിളിയും ബഹളവും. തടയാൻ പണിപ്പെട്ട് പൊലീസുകാർ. വ്യത്യസ്തമായ കാഴ്ചയാണ് ബദിയടുക്ക പൊലീസ് സ്‌റ്റേഷനിൽ അരങ്ങേറിയത്. പൂവനടുക്ക ഷെറാജെയിൽ കോഴിയങ്കത്തിനിടെ പിടികൂടിയ അങ്കകോഴികളാണ് പൊലീസ് ലോകപിൽ അടച്ച ശേഷവും പരസ്‌പരം പോരിനായി ശ്രമിച്ചത്. നിശ്ചിത അകലം പാലിച്ചാണ് കോഴികളെ കെട്ടിയിട്ടതെങ്കിലും പോരിൻ്റെ ശൗര്യം അവർ ഇവിടെയും പുറത്തെടുത്തു.

ബുധനാഴ്ച വൈകീട്ടാണ് കോഴിയങ്കം നടക്കുന്ന സ്ഥലത്ത് പൊലീസ് മിന്നൽ പരിശോധന നടത്തിയത്. ഏഴ് അങ്ക കോഴികളും കോഴിയുടെ കാലിൽ കെട്ടുന്ന വാളുകളും സഹിതം നാലു പേരെ അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷൻ പരിധിയിലെ ത്യാമ്പണ്ണ ഷെട്ടി (41), പി രവീന്ദ്ര(48), കെ രവികുമാർ (40), എം ശ്രീകൃഷ്ണ (33) എന്നിവരാണ് അറസ്റ്റിലായത്. വാതുവെപ്പിന് ഇറക്കിയതെന്ന് കരുതുന്ന 3,050 രൂപയും പിടികൂടി. മറ്റുള്ളവർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
ലോകപിലും അവർ പോര് തുടർന്നു; കൂക്കുവിളിയും ബഹളവും തടയാൻ പണിപ്പെട്ട് പൊലീസ്

ബദിയടുക്ക എസ് ഐ വിനോദ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ഇസ്മാഈൽ, ശ്രീരാജ്, ചന്ദ്രകാന്ത്, പ്രശാന്ത്, പ്രവീൺ എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്. കഴിഞ്ഞ മാസവും പൊലീസ്, കോഴിയങ്കം പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കുന്ന അങ്ക കോഴികളെ ലേലം ചെയ്ത് വില്ലന നടത്തുകയാണ് ചെയ്യുന്നത്. പ്രത്യേകം പരിശീലിപ്പിക്കുന്ന അങ്ക കോഴികളെ കോഴിയങ്കക്കാരുടെ ഇടനിലക്കാർ തന്നെ കോടതിയിലെത്തി വൻതുകയ്ക്ക് ലേലത്തിൽ പിടിക്കുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ടെന്നാണ് വിവരം.



Keywords: Kasaragod, News, Top-Headlines, Badiyadukka, Police-station, Police, Arrest, Court, Chickens locked in police station lockup.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia