Arrested | 'യുവാക്കള്‍ക്ക് ജയ്പൂരില്‍ ബിസിനസും ജോലിയും വാഗ്ദാനം നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തു'; പ്രതി അറസ്റ്റില്‍
ചേര്‍ത്തല: (KasargodVartha) രാജസ്താനിലെ ജയ്പൂരില്‍ ബിസിനസും ജോലിയും വാഗ്ദാനം നടത്തി ആലപ്പുഴ സ്വദേശികളായ യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ആല്‍ഫിന്‍ എന്ന ആല്‍ബര്‍ട് എം രാജു(20)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവാക്കള്‍ക്ക് ജയ്പൂരിലുള്ള സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പൊലീസ് പറയുന്നത്: നാലു യുവാക്കളില്‍ നിന്നും ഏഴ് ലക്ഷത്തിലധികം രൂപ വാങ്ങി പണം തട്ടിയ സംഘത്തില്‍ ഉള്‍പെട്ടയാളാണ് പിടിയിലായ ആല്‍ഫി. ബാങ്ക് അകൗണ്ട് മുഖേനയാണ് പ്രതികള്‍ യുവാക്കളില്‍ നിന്നും പണം വാങ്ങിയത്. പിന്നീട് പരിശീലനത്തിനാണെന്ന് പറഞ്ഞ് ഇവരെ ജയ്പൂരില്‍ കൊണ്ടുപോയി. യുവാക്കളെ ഒരു ഹോടെലില്‍ താമസിപ്പിച്ച് സ്ഥിരമായി വൈകുന്നേരങ്ങളില്‍ ജവഹര്‍ പാര്‍കില്‍ കൊണ്ടുപോയി ഇരുത്തും.
ഒടുവില്‍ പ്രതികള്‍ പറഞ്ഞ തരത്തിലുളള ബിസിനസോ പണമോ ലഭിക്കാഞ്ഞതോടെയാണ് യുവാക്കള്‍ക്ക് ചതി മനസിലായത്. ഇതോടെ നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും പ്രതികള്‍ കൈ കഴുകി. തുടര്‍ന്നാണ് പറ്റിക്കപ്പെട്ട യുവാക്കള്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു.
തുടര്‍ന്ന് അര്‍ത്തുങ്കല്‍ ഇന്‍സ്‌പെക്ടര്‍ പി ജി മധുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപല്‍ എസ്‌ഐ ഡി സജീവ് കുമാറും സംഘവും നടത്തിയ അന്വേഷണത്തില്‍ ജയ്പൂരില്‍ നിന്നുമാണ് ആല്‍ഫിനെ ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ജില്ലയിലെ പല ഭാഗത്തുനിന്നുമുളള നിരവധി യുവാക്കളില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുണ്ട്. എ എസ്‌ഐമാരായ എസ് വീനസ്, ശാലിനി എസ്, എസ്‌സിപിഒ ശശികുമാര്‍ എസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Raju, Cherthala, Arrest, Arrested, Fraud Case, Crime, Cherthala: Accused arrested in fraud case.