city-gold-ad-for-blogger

Cherkalam Memories | ചെർക്കളം അബ്ദുല്ലയുടെ ഓർമകൾ നിറഞ്ഞ് അനുസ്മരണ സംഗമം; സ്മാരക അവാർഡുകൾ ടി പത്മനാഭനും വൈ സുധീർ കുമാർ ഷെട്ടിക്കും സൂപ്പി വാണിമേലിനും സമ്മാനിച്ചു

മഞ്ചേശ്വരം: (KasargodVartha) മുൻ മന്ത്രി ചെർക്കളം അബ്ദുല്ല അനുസ്മരണ സംഗമവും സാംസ്കാരിക സമ്മേളനവും സംശുദ്ധമായ ഓര്‍മകള്‍ കൊണ്ട് ധന്യമായി. അക്ഷരാർഥത്തിൽ വികസന നായകന്റെ ഓർമകളുടെ പ്രവാഹമായിരുന്നു വേദിയിൽ ഉയർന്നുവന്നത്. അനുസ്മരണ സംഗമം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
  
Cherkalam Memories | ചെർക്കളം അബ്ദുല്ലയുടെ ഓർമകൾ നിറഞ്ഞ് അനുസ്മരണ സംഗമം; സ്മാരക അവാർഡുകൾ ടി പത്മനാഭനും വൈ സുധീർ കുമാർ ഷെട്ടിക്കും സൂപ്പി വാണിമേലിനും സമ്മാനിച്ചു

കുഞ്ചത്തൂരിലെ മഞ്ചേശ്വരം യതീംഖാനയിൽ നടന്ന പരിപാടികൾക്ക് രാവിലെ ഒമ്പത് മണിക്ക് സ്വാഗത സംഘം ചെയർമാൻ അബുല്ലത്വീഫ് ഉപ്പള ഗേറ്റ് പതാക ഉയർത്തിയതോടെയാണ് തുടക്കമായത്. രാവിലെ യതീംഖാന മീറ്റും ഉച്ചക്ക് വഖഫ് സമ്മേളനവും ഉച്ചയ്ക്ക് ശേഷം അനുസ്മരണ സംഗമവും വൈകുന്നേരം സാംസ്കാരിക സമ്മേളനവും സന്ധ്യക്ക് പ്രഭാഷകനും ഗായകനുമായ നവാസ് പാലേരിയുടെ കഥാ പ്രസംഗവുമായി ഒരു ദിവസം മുഴുവൻ നീളുന്ന വിവിധ പരിപാടികളാണ് നടന്നത്.
   
Cherkalam Memories | ചെർക്കളം അബ്ദുല്ലയുടെ ഓർമകൾ നിറഞ്ഞ് അനുസ്മരണ സംഗമം; സ്മാരക അവാർഡുകൾ ടി പത്മനാഭനും വൈ സുധീർ കുമാർ ഷെട്ടിക്കും സൂപ്പി വാണിമേലിനും സമ്മാനിച്ചു

ചെർക്കളം അബ്ദുല്ല സ്മാരക അവാർഡുകൾ സാഹിത്യകാരൻ ടി പത്മനാഭനും വ്യവസായി വൈ സുധീർ കുമാർ ഷെട്ടിക്കും മാധ്യമ പ്രവർത്തകൻ സൂപ്പി വാണിമേലിനും പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. 'ചെർക്കളം ഓർമ' എന്ന പുസ്തകത്തിന്റെ വിതരണ ഉദ്ഘാടനം കർണാടക സ്പീകർ യു ടി ഖാദർ നിർവഹിച്ചു.

കർണാടക മുൻ മന്ത്രി രാമനാഥ റൈ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ബേള ചർച് പാരീഷ് പ്രീസ്റ്റ് റവ. ഫാദർ സ്റ്റാനി പെരേര, ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, സിദ്ദീഖ് സഖാഫി നേമം, കെ പി കുഞ്ഞിക്കണ്ണൻ, അഹ്‌മദ്‌ കുട്ടി ഉണ്ണികുളം, അഡ്വ. പി വി സൈനുദ്ദീൻ, ടി എം ശാഹിദ്, ഹകീം കുന്നിൽ, ബി യൂസഫ്, മൂസ, അസീസ് മരിക്കെ, ശമീമ ടീച്ചർ, ജീൻ ലെവിനോ മൊന്തേരോ, എം പി ശാഫി ഹാജി തുടങ്ങിയവർ സംബന്ധിച്ചു. സ്വാഗത സംഘം ചെയർമാൻ അബുല്ലത്വീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു. ചെർക്കളം അബ്ദുല്ല ഫൗൻഡേഷൻ ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും സെക്രടറി ജെനറൽ മുജീബ് തളങ്കര നന്ദിയും പറഞ്ഞു.

Keywords :  News, Top-Headlines, Kasargod, Kasaragod-News, Kerala,Kerala-News, Cherkalam Abdulla memorial programme concluded.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia