Cherkalam Abdulla | ചെർക്കളം അബ്ദുല്ല അനുസ്മരണ - സാംസ്കാരിക സമ്മേളനത്തിന് മഞ്ചേശ്വരം ഒരുങ്ങി; പാണക്കാട് സ്വാദിഖ് അലി തങ്ങൾ ഉദ്ഘാടനം ചെയ്യും, വ്യാഴാഴ്ച രാവിലെ മുതൽ വിവിധ പരിപാടികൾ
Jan 24, 2024, 20:13 IST
കാസർകോട്: (KasargodVartha) കുഞ്ചത്തൂരിലെ മഞ്ചേശ്വരം യതീംഖാനയിൽ വ്യാഴാഴ്ച നടക്കുന്ന മുൻ മന്ത്രി ചെർക്കളം അബ്ദുല്ല അനുസ്മരണ സംഗമം - സാംസ്കാരിക സമ്മേളനം പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് പതാക ഉയർത്തും. 10 മണി മണിക്ക് യതീംഖാന മീറ്റ്, ഉച്ചക്ക് 12 മണിക്ക് വഖഫ് സമ്മേളനം എന്നിവയും നടക്കും.
ഉച്ചയ്ക്ക് 1.30 അനുസ്മരണ സംഗമം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ചെർക്കളം അബ്ദുല്ല സ്മാരക അവാർഡുകൾ പ്രൊഫ. ഖാദർ മൊയ്‌ദീൻ, ടി പത്മനാഭൻ, വൈ സുധീർ കുമാർ ഷെട്ടി എന്നിവർക്ക് സമ്മാനിക്കും. 'ചെർക്കളം ഓർമ' പുസ്തകം ചടങ്ങിൽ വിതരണം ചെയ്യും. കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു, മുൻ മന്ത്രിമാരായ രാമനാഥ റൈ, വിനയ കുമാർ സൊറൊക്കെ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബശീർ, എം പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, പി വി അബ്ദുൽ വഹാബ്, എൻ എ ഹാരിസ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
സാംസ്കാരിക സമ്മേളനം വൈകുന്നേരം നാല് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്വാമി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി, ബേള ചർച് പാരീഷ് പ്രീസ്റ്റ് റവ. ഫാദർ സ്റ്റാനി പെരേര, സയ്യിദ് ഹാമിദ് അഹ്‌ദൽ തങ്ങൾ, കേരള ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ, എൻ എ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്റഫ് എംഎൽഎ തുടങ്ങിയവർ സംബന്ധിക്കും. ഏഴ് മണിക്ക് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ നവാസ് പാലേരി ചെർക്കളം അനുസ്മരണ കഥാപ്രസംഗം അവതരിപ്പിക്കും. രാത്രി ഒമ്പത് മണിക്ക് പരിപാടികൾ സമാപിക്കും. വാർത്താസമ്മേളനത്തിൽ സയ്യിദ് യു കെ സൈഫുല്ല തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, എ കെ ആരിഫ്, സിദ്ദീഖ് ദണ്ഡഗോളി, ജമീല ദണ്ഡഗോളി എന്നിവർ സംബന്ധിച്ചു.
Keywords : News, Top-Headlines, Kasargod, Kasaragod-News, Kerala,Kerala-News, Manjeswaram ready for Cherkalam Abdulla memorial programme.