ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കടലാസ് കെട്ടുകള്‍ നല്‍കി 5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
Jun 26, 2020, 12:50 IST
ചങ്ങരംകുളം: (www.kasargodvartha.com 26.06.2020) ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കടലാസ് കെട്ടുകള്‍ നല്‍കി 5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ബംഗാള്‍ സ്വദേശി സിക്കന്തര്‍ അലി (54) ആണ് പിടിയിലായത്. കഴിഞ്ഞ 17ന് ആണ് കൊപ്പം സ്വദേശികളായ സഹോദരന്മാരെ ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് ചങ്ങരംകുളത്ത് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്.
സഹോദരങ്ങളില്‍ നിന്നും പണം വാങ്ങിയശേഷം കടലാസ് കെട്ടുകള്‍ നല്‍കി സിക്കന്തര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ഫോട്ടോയും സി സി ടി വി ദൃശ്യങ്ങളും സഹിതം നല്‍കിയ പരാതിയെത്തുടര്‍ന്ന് ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെയും എസ് ഐ ഹരിഹരസൂനുവിന്റെയും നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പാലക്കാട്ടുനിന്നു പിടികൂടിയത്.
കേസില്‍ ബംഗാള്‍ സ്വദേശികളായ ഫാറൂഖ്, മിന്റു എന്നിവരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Malappuram, Kerala, news, case, Cheating, accused, arrest, Top-Headlines, Cheating case accused arrested