Chairman Election | കാസർകോട് നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഒന്നിന്, വരണാധികാരിയെ നിയമിച്ചു
Jan 23, 2024, 12:55 IST
കാസർകോട്: (KasargodVartha) നഗരസഭ ചെയർമാനായിരുന്ന അഡ്വ. വി എം മുനീർ രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് പുതിയ ആളെ നിയമിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമീഷൻ നടപടി ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നത്. അന്ന് രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിലാണ് ചെയർമാൻ സ്ഥാനത്തേക്കുള്ള നാമനിർദേശം സ്വീകരിക്കുക.
വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗത്തെ മുസ്ലിം ലീഗ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കും. പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. പി രമേശനെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കുമെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ വരണാധികാരിയായി വ്യവസായ കേന്ദ്രം മാനജരെ നിയമിച്ച് കൊണ്ട് ഉത്തരവായിട്ടുണ്ട്.
ഔദ്യോഗികമായി അബ്ബാസ് ബീഗത്തെ ചെയർമാൻ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് അടുത്ത ദിവസം തന്നെ നിർദേശിക്കുമെന്നാണ് വിവരം. നിലവിൽ വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനായ അബ്ബാസ് ബീഗത്തിന് ചെയർമാനായി തിരഞ്ഞെടുത്താൽ മാത്രം സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചാൽ മതിയാകും. ഇക്കാര്യം തിരഞ്ഞെടുപ്പ് കമീഷന്റെ നിർദേശത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എല്ലാ കൗൺസിൽ അംഗങ്ങൾക്കും ചെയർമാനെ തിരഞ്ഞെടുക്കുന്നതിന് ഏഴ് ദിവസം മുമ്പ് അറിയിപ്പ് നൽകും.