അഡ്വ.സി ശുകൂറിന്റെയും ബശീര്‍ ആറങ്ങാടിയുടെയും ഫോടോയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന വിധം പ്രചരിപ്പിച്ചതായി പരാതി; കേസെടുത്തു
Jan 5, 2021, 16:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.01.2021) ഹോടെലിലിരിക്കുന്ന മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. സി ശുകൂര്‍, കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക് വൈസ് പ്രസിഡന്റും മലബാർ വാർത്ത എഡിറ്ററുമായ ബശീര്‍ ആറങ്ങാടി എന്നിവരുടെ ഫോടോ അനുവാദമില്ലാതെ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ യുഡിഎഫ് പ്രവര്‍ത്തകരായ പ്രമോദ് കെ റാം, സാജിദ് പടന്നക്കാട് എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തത്.
ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം. ശുകൂറും ബശീറും ചായ കുടിക്കാനായി പടന്നക്കാട്ടെ ഒരു ഹോടെലില്‍ ഇരിക്കുമ്പോഴാണ് ഇവരുടെ ഫോടോയെടുക്കുകയും തെറ്റായ പ്രചാരണം നടത്തുകയുമായിരുന്നുവെന്നാണ് പരാതി. ഇടതുപക്ഷ സഹയാത്രികനാണ് ശുകൂര്‍ രണ്ടു ചേരിയിലുള്ളവര്‍ അതതു മുന്നണിയിലുള്ള തെരഞ്ഞെടുപ്പ് രഹസ്യങ്ങള്‍ പങ്കുവെക്കുന്നുവെന്ന രീതിയിലായിരുന്നു പ്രചാരണം.
ഹോസ്ദുര്‍ഗ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചില യുഡിഎഫ് നേതാക്കള്‍ ഇടപെട്ടു. ഇതേ തുടര്‍ന്നാണ് ശുകൂറും ബശീറും ഹോസ്ദുര്‍ഗ് കോടതിയെ സമീപിച്ചത്.
Keywords: Kerala, News, Kasaragod, Kanhangad, Photo, Social-Media, Fake, Media worker, Police, Case, Complaint, Top-Headlines, Case against those who took photos of former public prosecutor C Shukur and Malabar news editor Basheer Arangadi.
< !- START disable copy paste -->