Result | ഉപതിരഞ്ഞെടുപ്പ്: പള്ളിക്കര പഞ്ചായതിലെ കോട്ടക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി; അബ്ദുല്ല സിംഗപൂരിന്റെ വിജയം 117 വോടിന്
Dec 13, 2023, 12:17 IST
പള്ളിക്കര: (KasargodVartha) ഉപതിരഞ്ഞെടുപ്പ് നടന്ന പള്ളിക്കര പഞ്ചായതിലെ കോട്ടക്കുന്ന് വാർഡ് (22) യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ അബ്ദുല്ല സിംഗപൂർ 117 വോടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അബ്ദുല്ല സിംഗപൂരിന് 453 വോടും എതിർസ്ഥാനാർഥി എൽഡിഎഫിലെ എം എച് ഹാരിസിന് 336 വോടും ലഭിച്ചു.
ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ 68.12 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. 358 പുരുഷന്മാരും 533 സ്ത്രീക്കും ഉൾപെടെ 891 പേർ വോട് ചെയ്തു. 624 പുരുഷന്‍മാരും 684 സ്ത്രീകളുമായി 1308 വോടര്‍മാരാണ് വാർഡിലുള്ളത്. രണ്ട് ബൂതുകളിലായാണ് വോടെടുപ്പ് നടത്തിയത്.
കോട്ടക്കുന്ന് വാർഡ് അംഗമായിരുന്ന മുസ്ലിം ലീഗിലെ കെ എ അബ്ദുല്ലയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2020 ലെ തിരഞ്ഞെടുപ്പിൽ കെ എ അബ്ദുല്ല - 445, എതിർസ്ഥാനാർഥി സിപിഎമിലെ എം എച് ഹാരിസ് - 318, ബിജെപിയുടെ ശ്രീധരന്‍ - 148 എന്നിങ്ങനെയാണ് വോട് നേടിയത്.