city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cyber Fraud | കാസർകോട്ടെ വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടി: പ്രതി ഹരിയാനയിൽ പിടിയിൽ; 'പല തവണയായി പണം ചോദിച്ചുവാങ്ങിയത് ഇൻഷുറൻസ് കംപനിയിൽ നിന്നാണെന്ന വ്യാജേന'

കാസർകോട്: (www.kasargodvartha.com) വ്യാപാരിയെ കബളിപ്പിച്ച് 65 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ പൊലീസും സൈബർ സെലും (Cyber Cell) ചേർന്ന് ഹരിയാനയിൽ നിന്ന് പിടികൂടി. ആദിത്യ ബിർല ഇൻഷുറൻസ് കംപനിയിൽ  10 വർഷ കാലാവധിയിൽ 20 ലക്ഷം രൂപ വ്യാപാരി അടച്ചിരുന്നു. മാസങ്ങൾക്ക് ശേഷം ആദിത്യ ബിർല ഇൻഷുറൻസ് കംപനിയുടെ മുംബൈ ഓഫീസിലെ ജീവനക്കാരൻ ആണെന്ന് പറഞ്ഞ് ഒരാൾ വിളിക്കുകയും നിങ്ങളുടെ ഇൻഷുറൻസ് പോളിസി ഓഹരി വിപണിയിലാണ് ചേർത്തിരിക്കുന്നതെന്നും നിക്ഷേപം ഇരട്ടിയോളമായി വർധിച്ചിട്ടുണ്ടെന്നും ഇതുകിട്ടാൻ മൂന്ന് ലക്ഷം രൂപ നികുതിയായി ആദ്യമായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടുവെന്ന് വ്യാപാരി പറഞ്ഞു.

Cyber Fraud | കാസർകോട്ടെ വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടി: പ്രതി ഹരിയാനയിൽ പിടിയിൽ; 'പല തവണയായി പണം ചോദിച്ചുവാങ്ങിയത് ഇൻഷുറൻസ് കംപനിയിൽ നിന്നാണെന്ന വ്യാജേന'

അടച്ച തുകയും ഇൻഷുറൻസ് ക്ലെയിമിൽ ചേർത്ത് നൽകുമെന്നാണ് അറിയിച്ചിരുന്നത്. നിശ്ചിത സമയത്തിനുള്ളിൽ വലിയൊരു തുക കൂടുതലായി അടച്ചാൽ ഇരട്ടിയാകുന്നതിനും ഇപ്പോൾ അവസരമുണ്ടെന്ന് വിളിച്ചയാൾ വാഗ്ദാനം നൽകിയിരുന്നു. ഇതും വിശ്വസിച്ചാണ് കൂടുതൽ തുക വ്യാപാരി മുടക്കിയത്. പിന്നീട് പല തവണയായി ഇൻകം ടാക്സിൽ നിന്നും സെയിൽ ടാക്‌സിൽ നിന്നാണെന്നും പറഞ്ഞും പണം അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എല്ലാം കൂടി 65 ലക്ഷം രൂപയോളം അടച്ചുകഴിഞ്ഞപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് മനസിലായതെന്ന് വ്യാപാരി പറയുന്നു. ഇതേത്തുടർന്നാണ് പൊലീസിലും സൈബർ സെലിലും പരാതി നൽകിയത്. ഓൺലൈൻ വഴിയാണ് എല്ലാ പണ ഇടപാടുകളും വ്യാപാരി നടത്തിയത്. 2022 ജനുവരി മുതൽ നവംബർ 19 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം ഹരിയാനയിൽ എത്തിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളെ കാസർകോട്ട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.

Keywords: News, Kasaragod, Kerala, Insurance Company, Cyber Fraud, Crime, Businessman loses over Rs 65 lakh in cyber fraud; One held.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia