city-gold-ad-for-blogger

നഗരത്തിലെ പഴക്കടയിൽ മോഷണം; 20000 രൂപയോളം കളവ് പോയി

കാസർകോട്: (www.kasargodvartha.com 12.04.2021) പഴയ ബസ് സ്റ്റാൻഡിലുള്ള യു കെ ടു ഫ്രഷ് പഴക്കടയിൽ മോഷണം. 20000 രൂപയോളം രൂപ കവർന്നിട്ടുണ്ട്. ബി എച് അബൂബകർ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഞായറാഴ്ച രാത്രി കടപൂട്ടി പോയ ജോലിക്കാരനായ ബോവിക്കാനം സ്വദേശി വെങ്കിടേശ്വര തിങ്കളാഴ്ച രാവിലെ തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

                                                                           
നഗരത്തിലെ പഴക്കടയിൽ മോഷണം; 20000 രൂപയോളം കളവ് പോയി



മുകളിലുള്ള കാർഡ് ബോർഡ് മുറിച്ചു മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. പൊലീസിന്റെ നിരീക്ഷണവും സെക്യൂരിറ്റിയും ഉള്ള സ്ഥലത്ത് വിദഗ്ധമായാണ് മോഷണം നടന്നത്. കടയെക്കുറിച്ച് അറിയുന്ന ആരോ ആണ് പിന്നിലെന്ന് സംശയിക്കുന്നു. പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.


Keywords:  Kasaragod, Kerala, News, Theft, Robbery, Shop, Cash, Top-Headlines, Burglary in city antique shop; About Rs 20,000 was stolen.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia