city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വിട്ടുകൊടുത്ത കളനാട് റെസിഡന്‍സിയും കാസര്‍കോട്ടെ ദേരാ സിറ്റി റെസിഡന്‍സിയും ആര്‍ ഡി ഒ ഏറ്റെടുത്തു; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസമൊരുക്കി സിറ്റി ടവര്‍

കാസര്‍കോട്: (www.kasargodvartha.com 18.04.2020) കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന് വിട്ടുകൊടുത്ത കളനാട് റെസിഡന്‍സിയും കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ദേരാ സിറ്റിയും ആര്‍.ഡി.ഒ ഏറ്റെടുത്തു. നേരത്തേ ഗള്‍ഫില്‍ നിന്നും എത്തുന്നവര്‍ക്ക് കളനാട് റെസിഡന്‍സി ക്വാറന്റൈന്‍ താമസത്തിന് വിട്ടുകൊടുത്തിരുന്നു. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ മുഴുവന്‍ പ്രവാസികളും ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

ആര്‍.ഡി.ഒ. ഏറ്റെടുത്ത കളനാട് റെസിഡന്‍സി ഇപ്പോള്‍ കൊവിഡ് ചികിത്സയ്‌ക്കെത്തിയ ഡോക്ടര്‍മാര്‍ക്ക് താല്‍ക്കാലികമായി, കുറച്ച് ദിവസം താമസിക്കാന്‍ നല്‍കിയിട്ടുണ്ടെന്ന് ആര്‍.ഡി.ഒ. സുരേഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 50 ലധികം മുറികളാണ് കളനാട് റസിഡന്‍സിയിലുള്ളത്. അതേസമയം ദേരാ സിറ്റിയില്‍ ക്വാറന്റൈനില്‍ കഴിയേണ്ടുന്ന ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങിയിട്ടുണ്ടെന്നും ആര്‍ ഡി ഒ കുട്ടിച്ചേര്‍ത്തു.

ഏറ്റെടുത്ത കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യാനുസരണം മുറികള്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടു നല്‍കും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സെഞ്ച്വറി പാര്‍ക്ക് ലോഡ്ജ് ഇപ്പോള്‍ തന്നെ ക്വാറന്റൈനില്‍ കഴിയുന്നവരെ പാര്‍പ്പിക്കുന്നുണ്ട്. സംയുക്ത ജമാഅത്ത് പ്രസിഡണ്ടും മുസ്ലീം ലീഗ് നേതാവുമായിരുന്ന പരേതനായ കെ എസ് അബ്ദുല്ലയുടെ കാലത്ത് തന്നെ ആരോഗ്യകാരുണ്യ രംഗത്ത് നിലയുറപ്പിച്ച തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലും കൊറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് നഗരത്തിലെ സിറ്റിടവറില്‍ 25 ഓളം മുറികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്.

കളനാട്ടെ വ്യാപാര പ്രമുഖന്‍ കോഴിത്തിടില്‍ ഹക്കീം ഹാജിയാണ് കളനാട് റെസിഡന്‍സിയുടെ ഉടമ. കോവിഡ് 19 കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ കേരളത്തില്‍ ആദ്യമായി കെട്ടിടം വിട്ടുനല്‍കാന്‍ തയ്യാറായ കാരുണ്യ പ്രവര്‍ത്തകനാണ് ഹക്കീം ഹാജി. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വലിയ സംഭാവന ചെയ്യുന്ന കാരുണ്യം കളനാടിന്റെ ചെയര്‍മാന്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കളനാട് ജമാഅത്ത് പ്രസിഡണ്ടുമായിരുന്നു.

ദേരാ സിറ്റിയുടെ ഉടമയായ മധൂര്‍ ഹംസയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ്. ഏറെ സൗകര്യമുള്ള ദേര സിറ്റി വിട്ടു നല്‍കുന്നതിന് പുറമെ കോവിഡ് കാലത്ത് ഒട്ടേറെ പേര്‍ക്ക് ദക്ഷ്യധാന്യ കിറ്റുകളും എത്തിച്ച് മാതൃകയായിട്ടുണ്ട് മധൂര്‍ ഹംസ. ദുബൈ നാഇഫ് പ്രദേശത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് ഹംസ.

വ്യവസായ പ്രമുഖന്‍ എന്‍ എ അബൂബക്കറിന്റെ ഉടമസ്ഥതയിലുളള ഹോട്ടല്‍ സിറ്റി ടവര്‍ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പായ വൈസ്‌റോയ് റെസ്റ്റോറന്റാണ് ഇപ്പോള്‍ നടത്തുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ കൂടുതല്‍ ലോഡ്ജുകളും മറ്റ് സ്ഥാപനങ്ങളും ഏറ്റെടുക്കാനാണ് അധികൃതരുടെ തീരുമാനം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വിട്ടുകൊടുത്ത കളനാട് റെസിഡന്‍സിയും കാസര്‍കോട്ടെ ദേരാ സിറ്റി റെസിഡന്‍സിയും ആര്‍ ഡി ഒ ഏറ്റെടുത്തു; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസമൊരുക്കി സിറ്റി ടവര്‍


Keywords:  Kasaragod, Kerala, news, Kalanad, Top-Headlines, COVID-19, Buildings for expats quarantine
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia