Accidental Death | കുഴല്‍ കിണര്‍ ലോറി പികപ് ലോറിയെ ഇടിച്ചിട്ട് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം; 3 പേർക്ക് പരുക്കേറ്റു
Jan 26, 2024, 11:46 IST
കുറ്റിക്കോൽ: (KasargodVartha) കുഴല്‍ കിണര്‍ ലോറി പികപ് ലോറിയെ ഇടിച്ചിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. പികപ് ലോറി ഡ്രൈവർ കൊട്ടോടി കള്ളാർ ഒറള കുന്നേൽ ജോസഫിന്റെ മകൻ ജിജോ ജോസഫ് (29) ആണ് മരിച്ചത്. കുഴല്‍ കിണര്‍ ലോറിയിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
< !- START disable copy paste -->
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുറ്റിക്കോൽ അത്തിയടുക്കത്ത് കളക്കരയിലാണ് അപകടം. റോഡ് വളവിൽ നിന്ന് കുഴൽ കിണർ ലോറി താഴേക്ക് ഇറങ്ങുമ്പോൾ പികപിൽ ഇടിക്കുകയും ഇരുലോറികളും താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് വിവരം. ഓടിക്കൂടിയ പ്രദേശവാസികളും പൊലീസും ചേർന്നാണ് ലോറിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.