Police Booked | മന്ത്രി ആർ ബിന്ദുവിനെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ 2 കെ എസ് യു നേതാക്കൾക്കെതിരെ കേസടുത്തു
May 20, 2023, 16:50 IST
കാസർകോട്: (www.kasargodvartha.com) ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് നേരെ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ട് കെ എസ് യു നേതാക്കൾക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. കെ എസ് യു ജില്ലാ പ്രസിഡന്‍റ് ജവാദ് പുത്തൂർ (25), മുളിയാർ മണ്ഡലം സെക്രടറി എ കെ നിഥിൻ രാജ് (21) എന്നിവർക്കതിരെയാണ് കേസെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് അണങ്കൂർ റോഡിൽ വെച്ചായിരുന്നു സംഭവം. ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. സാമൂഹിക നീതി വകുപ്പ് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഹോര്‍ടികള്‍ചര്‍ തെറാപി സെന്‍റര്‍ പടന്നക്കാട് കാര്‍ഷിക കോളജില്‍ ഉദ്ഘാടനം ചെയ്യാന്‍ പോകവെയാണ് പ്രതിഷേധമുണ്ടായത്.
Keywords: News, Kasaragodvartha, Kerala, Black Flag, KSU Leader, Black flag protest: KSU leaders booked.