ഇൻഡ്യയിൽ ഇന്ധന - അവശ്യവസ്തു വിലക്കയറ്റത്തിന് കാരണം താലിബാനെന്ന് ബിജെപി എംഎൽഎ; പൊളിച്ചടക്കി മാധ്യമങ്ങൾ
Sep 5, 2021, 20:44 IST
ബെംഗളുറു: (www.kasargodvartha.com 05.09.2021) ഇൻഡ്യയിൽ എൽപിജി, പെട്രോൾ, ഡീസൽ എന്നിവയുടെയും അവശ്യവസ്തുക്കളുടെയും വിലക്കയറ്റത്തിന് കാരണം അഫ്ഗാനിസ്താനിലെ താലിബാൻ പ്രതിസന്ധിയാണെന്ന് ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡ്. അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചെടുത്തത് ക്രൂഡ് ഓയിൽ വിതരണത്തിൽ കുറവുണ്ടാക്കിയതായി ബെല്ലാഡ് പറഞ്ഞു. വില വർധനയുടെ കാരണങ്ങൾ മനസിലാക്കാൻ വോടർമാർ പക്വതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഈ വാദങ്ങളെ മാധ്യമങ്ങൾ പൊളിച്ചടക്കി. കഴിഞ്ഞ മാസം താലിബാൻ ഭരണം പിടിച്ചെടുത്തത് ആഗോള തലത്തിൽ എണ്ണവിലയെ ബാധിച്ചതായി തെളിവുകളില്ലെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇൻഡ്യയെങ്കിലും അഫ്ഗാനിസ്താൻ ഇൻഡ്യയുടെ പ്രധാന വിൽപനക്കാർ അല്ലെന്ന് വാർത്താ ഏജൻസിയായ റോയിടേഴ്‌സ് റിപോർട് ചെയ്‌തു. ഇറാഖ്, സൗദി അറേബ്യ, യു എ ഇ, നൈജീരിയ, യു എസ് എ, കാനഡ എന്നീ രാജ്യങ്ങളാണ് ഇൻഡ്യയിലേക്ക് അസംസ്കൃത എണ്ണ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നതെന്ന് റിപോർടിൽ പറയുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ധനങ്ങളുടെയും പാചകവാതകത്തിന്റെയും വില രാജ്യത്ത് അനിയന്ത്രിതമായി കുതിക്കുകയാണ്. കോവിഡ് മഹാമാരിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഏവരുടെയും ജീവിതത്തെ ബാധിച്ച സമയത്തുള്ള വില വർധനവ് കേന്ദ്ര സർകാറിന് എതിരെ വിമർശനത്തിന് കാരണമാകുന്നതിനിടെയാണ് ബിജെപി എംഎൽഎയുടെ വ്യത്യസ്ത അഭിപ്രായം. ഹുബ്ബള്ളി-ധാർവാഡ് വെസ്റ്റ് മണ്ഡലത്തിലെ എംഎൽഎയാണ് ബെല്ലാഡ്.
Keywords: Karnataka, News, Top-Headlines, Petrol, Price, India, BJP, MLA, BJP MLA blames Taliban for rising fuel and commodity prices in India < !- START disable copy paste -->