city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ജെ പിയിൽ വിഭാഗീയത; എൻമകജെ പഞ്ചായത്ത് അംഗം രാജിവെച്ചു

കാസർകോട്: (www.kasargodvartha.com 02.07.2021) എൻമകജെ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ബി ജെ പി അംഗം മഹേഷ് ഭട്ട് രാജിവെച്ചു. പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രടറിക്കും ഇതുസംബന്ധിച്ചുള്ള കത്ത് പഞ്ചായത്ത് കാര്യാലയത്തിന് കൈമാറി.

പാർടി തലത്തിൽ ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ധാർമികത ഉയർത്തിയാണ് ഒഴിയുന്നതെന്ന് കത്തിൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാർടിയിൽ ഉടലെടുത്ത വിഭാഗീയതയാണ് ഭട്ടിന്റെ രാജിയിൽ കലാശിച്ചതെന്ന് അറിയുന്നു.

ബി ജെ പിയിൽ വിഭാഗീയത; എൻമകജെ പഞ്ചായത്ത് അംഗം രാജിവെച്ചു


കർണാടകയിൽ നിന്നുള്ള നേതാക്കളോട് ഇദ്ദേഹം പല കാര്യങ്ങളും വെട്ടിത്തുറന്നു പറഞ്ഞിരുന്നു. ഇത് ഒരു വിഭാഗം നേതാക്കളുടെ അതൃപ്തിക്കിരയാക്കി. രാജിക്കത്ത് തനിക്ക് വാട്സ്ആപിൽ ലഭിച്ചതായി ഡി സി സി ജനറൽ സെക്രടറി കൂടിയായ എൻമകജെ പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര 'കാസർകോട് വാർത്തയോട്' പറഞ്ഞു.

Keywords:  Kerala, Kasaragod, News, Enmakaje, Top-Headlines, BJP, Panchayath, Members, President, DCC, Secretary, Political, BJP member of Enmakaje panchayat resign.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia