ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടു പേർക്ക് ഗുരുതരം
Oct 2, 2020, 18:10 IST
ബേക്കൽ: (www.kasargodvartha.com 02.10.2020) ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പൂച്ചക്കാട് തെക്കുപുറത്തെ അൻസാർ (22) ആണ് മരിച്ചത്. പരേതനായ ഹമീദ് - ഖദീജ ദമ്പതികളുടെ മകനാണ്. ബന്ധുവിന്റെ തട്ടുകടയിൽ ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകവേ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അൻസാർ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അൻസാറിനെ ആദ്യം കാഞ്ഞങ്ങാട്ടെ മൻസൂർ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ മംഗ്ലൂരുവിലേക്ക് കൊണ്ട് പോകുന്ന വഴിമധ്യേയാണ് മരണം സംഭവിച്ചത്.
അതേ സമയം മറ്റേ ബൈക്കിലുണ്ടായിരുന്ന രണ്ടു പേരെ ഗുരുതര
പരിക്കുകളോടെ കണ്ണൂരിലേക്ക് കൊണ്ട് പോയി. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Keywords: Kerala, News, Kasaragod, Poochakadu, Top-Headlines, Accident, Accidental-Death, Death, Injured, Hospital, Youth, Bikes collide: Youth dies; Two people were seriously injured.
Keywords: Kerala, News, Kasaragod, Poochakadu, Top-Headlines, Accident, Accidental-Death, Death, Injured, Hospital, Youth, Bikes collide: Youth dies; Two people were seriously injured.
< !- START disable copy paste -->