city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Beach Fest | അന്താരാഷ്ട്ര മഹോത്സവത്തിന് ബേക്കൽ ഒരുങ്ങി; ബീച് ഫെസ്‌റ്റ്‌ ഡിസംബർ 22 മുതൽ പുതുവർഷപ്പുലരി വരെ; ആവേശത്തിമിർപ്പിലാഴ്ത്താൻ പ്രമുഖ താരങ്ങളെത്തും

കാസർകോട്: (KasargodVartha) ബേക്കല്‍ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവല്‍ ഡിസംബര്‍ 22 മുതൽ ഡിസംബര്‍ 31ന് പുതുവർഷപ്പുലരി വരെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ വിനോദസഞ്ചാര സാംസ്കാരിക ചരിത്രത്തില്‍ അടയാളപ്പെടുത്തിക്കഴിഞ്ഞ ഒന്നാം ബീച് ഫെസ്റ്റിവലിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ രണ്ടാം ബീച് ഫെസ്റ്റിവലിന് ഇത്തവണയും ബേക്കല്‍ കടലോരം സാക്ഷ്യം വഹിക്കുന്നത്.

Beach Fest | അന്താരാഷ്ട്ര മഹോത്സവത്തിന് ബേക്കൽ ഒരുങ്ങി; ബീച് ഫെസ്‌റ്റ്‌ ഡിസംബർ 22 മുതൽ പുതുവർഷപ്പുലരി വരെ; ആവേശത്തിമിർപ്പിലാഴ്ത്താൻ പ്രമുഖ താരങ്ങളെത്തും

ആടിയും പാടിയും കളിച്ചും രസിച്ചും ഉല്ലസിച്ചും അത്ഭുത കാഴ്ചകള്‍ കണ്ടും സാഹസിക വിനോദങ്ങളിലേര്‍പ്പെട്ടും ആബാലവൃദ്ധം ജനങ്ങള്‍ ബേക്കലിനെ ഉത്സവത്തിമിര്‍പ്പിലാഴ്ത്തിയ നിത്യവിസ്മയമായ മധുരമൂറുന്ന കാഴ്ചകള്‍ സമ്മാനിച്ചാണ് ഒന്നാം ബീച് ഫെസ്റ്റിവല്‍ വമ്പിച്ച ജനപങ്കാളിത്തത്തോടെ പര്യവസാനിച്ചത്. ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷനും (BRDC), ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, ടൂറിസം വകുപ്പും, കുടുംബശ്രീ മിഷനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ കമിറ്റിയും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന ബേക്കല്‍ ഫെസ്റ്റിവല്‍ വിജയകരമായി നടത്തുന്നതിന് അതിവിപുലമായ സംഘാടകസമിതി ഇതിനകം പ്രവര്‍ത്തിച്ചുവരികയാണ്.

ഉദുമ എംഎല്‍എ അഡ്വ. സി എച് കുഞ്ഞമ്പു ചെയര്‍മാനും, ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ജെനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് ഫെസ്റ്റിവലിന് ചുക്കാന്‍ പിടിക്കുന്നത്. ആദ്യ ഫെസ്റ്റിവലില്‍ സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകളെയും മറികടന്നുളള ജനപങ്കാളിത്തമാണ് നഗരിയില്‍ അനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ സംഘാടനത്തില്‍ നേരിട്ട എല്ലാ പിഴവുകളും പരിഹരിച്ചുകൊണ്ടുള്ള ഫെസ്റ്റിവലാണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നത്.

കുടുംബശ്രീ ജില്ലാമിഷന്‍ ഈ ഫെസ്റ്റിവലിലും മുമ്പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഫെസ്റ്റിവലിന്റെ ടികറ്റ് വില്‍പന ഇത്തവണയും കുടുംബശ്രീക്ക് തന്നെയാണ്. ഇതുവഴി ജില്ലയിലെ മുഴുവന്‍ അയല്‍ കൂട്ടങ്ങളിലും വീടുകളിലും ഫെസ്ററിവലിന്റെ സന്ദേശം എത്തിക്കാന്‍ കുടുംബശ്രീ ജില്ലാമിഷന്‍ സത്വര നടപടികളുമായി മുന്നിട്ടിറങ്ങുകയാണ്. ഹരിത കര്‍മസേന കുടുംബശ്രീയുമായി കൈകോര്‍ത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും. ബീച് പാര്‍കിന്റെ നടത്തിപ്പും പരിപാലനവും ഏറ്റെടുത്ത ഖത്വര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപാണ് ഫെസ്റ്റിവലിലെ വാണിജ്യ വ്യാപാര ഭക്ഷ്യമേളകളും അമ്യൂസ്മെന്റ് പാര്‍കും സജ്ജമാക്കുന്നത്. കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ബീചിലെ റെഡ്മൂണ്‍ പാര്‍കും ഫെസ്റ്റിവലിലുണ്ട്.

രണ്ട് സ്റ്റേജുകളിലായി എല്ലാ ദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. മുഖ്യവേദിയില്‍ ഇത്തവണയും കലാനിശകളുണ്ടാകും. ഗായിക കെ എസ് ചിത്ര, നടിയും നര്‍ത്തകിയുമായ ശോഭന, ഗായകന്‍ എം ജി ശ്രീകുമാര്‍, പ്രശസ്ത ഡ്രം വാദകന്‍ ശിവമണി എന്നിവരാണ് ഈ ഫെസ്റ്റിവലിലെ മുഖ്യതാരങ്ങൾ. എല്ലാ ദിവസവും വൈകിട്ട് 5.30ന് പരിപാടികള്‍ ആരംഭിക്കും. ഡിസംബര്‍ 22ന് മ്യൂസികല്‍ ബാൻഡായ തൈക്കുടം ബ്രിഡ്ജ് ആദ്യ ദിനത്തിലെ പരിപാടി അവതരിപ്പിച്ചുകൊണ്ട് പത്ത് ദിവസം നീളുന്ന കലാമേളയ്ക്ക് തിരികൊളുത്തും.

23ന് ശിവമണിയും പ്രകാശ് ഉള്ളിയേരിയും സംഗീത സംവിധായകന്‍ ശരത്തും ചേര്‍ന്നൊരുക്കുന്ന ട്രിയോ മ്യൂസികല്‍ ഫ്യൂഷനുണ്ടാകും. 24ന് കെ എസ് ചിത്രയും സംഘവും ചേര്‍ന്നവതരിപ്പിക്കുന്ന ചിത്രവസന്തം, 25ന് ക്രിസ്മസ് ദിനത്തില്‍ എം ജി ശ്രീകുമാര്‍ നയിക്കുന്ന മെഗാ മ്യൂസികല്‍ ഇവന്റ്, 26ന് നടിയും നര്‍ത്തകിയുമായ ശോഭനയും ചെന്നൈ കലാക്ഷേത്രം വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തനിശ, 27ന് പത്മകുമാറും ദേവും സംഘവും ചേര്‍ന്നൊരുക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് മ്യൂസികല്‍ മെലഡി, 28ന് അതുല്‍ നറുകരയുടെയും സംഘത്തിന്റെയും സോള്‍ ഓഫ് ഫോക് ബാൻഡ് എന്നിവ അരങ്ങേറും. ഇതേ ദിവസം വൈകിട്ട് 5.30ന് ദര്‍ശന ടി വിയുടെ പുത്തന്‍ കുട്ടിക്കുപ്പായം മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയും മുഖ്യ വേദിയില്‍ നടക്കും. ഈ ഫിനാലെയില്‍ കേരളത്തിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകരും മാപ്പിളകലാ ചരിത്രഗവേഷകരും സന്നിഹിതരാകും.

Beach Fest | അന്താരാഷ്ട്ര മഹോത്സവത്തിന് ബേക്കൽ ഒരുങ്ങി; ബീച് ഫെസ്‌റ്റ്‌ ഡിസംബർ 22 മുതൽ പുതുവർഷപ്പുലരി വരെ; ആവേശത്തിമിർപ്പിലാഴ്ത്താൻ പ്രമുഖ താരങ്ങളെത്തും

29ന് കണ്ണൂര്‍ ശരീഫും സംഘവും ചേര്‍ന്ന് നയിക്കുന്ന മാപ്പിളപ്പാട്ട് നിശയ്ക്കൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയും ഉണ്ടാകും. 30ന് ഗൗരീ ലക്ഷ്മിയുടെ മ്യൂസികല്‍ ബാൻഡും, ഫെസ്റ്റിവലിന്റെ സമാപന ദിവസമായ ഡിസംബര്‍ 31ന് റാസാ ബീഗത്തിന്റെ ഗസലും ആട്ടം കലാസമിതിയുടെ മ്യൂസിക് ഫ്യൂഷനും തുടര്‍ന്ന് പുതുവര്‍ഷത്തെ വരവേറ്റുകൊണ്ടുള്ള മെഗാ ന്യൂ ഇയര്‍ നൈറ്റും നടക്കും. വാർത്താസമ്മേളേനത്തില്‍ ചെയര്‍മാന്‍ അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ, ബിആര്‍ഡിസി മാനജിംഗ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത്, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠന്‍, ടികറ്റ് മോണിറ്ററിംഗ് കമിറ്റി ചെയര്‍മാന്‍ എം എ ലത്വീഫ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, യാത്രാശ്രീ ജെനറൽ മാനജർ രമ്യാ കൃഷ്‌ണൻ എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Beach Fest, Bekal, Baikal International Beach Festival, Bekal Beach Fest from December 22
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia