Accidental Death | വിരമിച്ച റെയില്‍വേ ജീവനക്കാരന്‍ കാറിടിച്ച് മരിച്ചു; റോഡരികിലൂടെ നടന്നുപോകവെയാണ് അപകടം
Dec 2, 2023, 15:51 IST
ബദിയടുക്ക: (KasargodVartha) വിരമിച്ച റെയില്‍വേ ജീവനക്കാരന്‍ റോഡരികിലൂടെ നടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു. നെക്രാജെ ചൂരിപള്ള ഹൗസിലെ പരേതരായ മാലിംഗ നായിക് - കാവേരി ദമ്പതികളുടെ മകന്‍ അയിത്തപ്പ നായിക് (60) ആണ് മരിച്ചത്.
ശനിയാഴ്ച (02.12.2023) രാവിലെ ഏഴ് മണിയോടെ നെല്ലിക്കട്ടക്ക് സമീപം റോഡിലൂടെ നടക്കുമ്പോള്‍ മല്ലം ഭാഗത്ത് നിന്നും വന്ന വാഗണര്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
അഞ്ചു വര്‍ഷം മുന്‍പാണ് അയിത്തപ്പ നായിക് റെയില്‍വേയില്‍ നിന്നും വിരമിച്ചത്. അപകട വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തിയിരുന്നു. അപകടം വരുത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭാര്യ: ശാരദ. മക്കള്‍: ചന്ദ്രശേഖര, സുമിത്ര, മമത. മരുമക്കള്‍: രമേശ് നായിക്, സുധാകര.